ETV Bharat / state

പാൽ ഉത്‌പാദനത്തിൽ കേരളത്തെ സ്വയം പര്യാപ്‌തമാക്കും, ക്ഷീര കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും : ജെ ചിഞ്ചുറാണി - Dairy Union

മിൽമ എറണാകുളം മേഖല സഹകരണ ക്ഷീരോത്‌പാദക യൂണിയൻ കെ എസ് ആർ ടി സിയുമായി സഹകരിച്ച് ആരംഭിച്ച മിൽമ ഓൺ വീൽസ് എന്ന പദ്ധതി മറ്റ് എല്ലാ ജില്ലകളിലേയ്‌ക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി

minister j chinjurani  milma  kerala news  malayalam news  പാൽ ഉത്‌പാദനം  Ernakulam milma  ക്ഷീരോത്‌പാദക യൂണിയൻ  ന്ത്രി ജെ ചിഞ്ചുറാണി  മിൽമ ഓൺ വീൽസ് പദ്ധതി  milma on wheels  ക്ഷീര കർഷകരുടെ പ്രശ്‌നങ്ങൾ  പാൽ ഉത്‌പാദനത്തിൽ കേരളം  Problems of dairy farmers  Kerala in milk production  Dairy Union  Dairy farm
പാൽ ഉത്‌പാദനത്തിൽ കേരളത്തെ സ്വയം പര്യാപ്‌തമാക്കും
author img

By

Published : Jan 31, 2023, 6:18 PM IST

മിൽമ ഓൺ വീൽസ് പദ്ധതി ഉദ്‌ഘാടനത്തിൽ മന്ത്രി

എറണാകുളം : പാൽ ഉത്‌പാദനത്തിൽ കേരളത്തെ സ്വയം പര്യാപ്‌തമാക്കുകയാണ് സർക്കാരിന്‍റെ പ്രധാന ലക്ഷ്യമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മിൽമ എറണാകുളം മേഖല സഹകരണ ക്ഷീരോത്‌പാദക യൂണിയൻ കെ എസ് ആർ ടി സിയുമായി സഹകരിച്ച് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം ആരംഭിച്ച മിൽമ ഓൺ വീൽസ് പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പാൽ എത്തിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്. ഉത്‌പാദനക്ഷമതയിൽ രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്താണുള്ളത്. ക്ഷീര കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

മിൽമ പാലിന്‍റെ വിലയിലുണ്ടായ വർധനവിന്‍റെ നേട്ടം ലഭിക്കുന്നത് ക്ഷീര കർഷകർക്കാണ്. കേരളത്തിലെ എല്ലാ വീടുകളിലേയും പാൽ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ മിൽമയെ വളർത്തും. പാൽ വില വർധിപ്പിച്ചത് വഴി അഞ്ച് രൂപയിലധികം ക്ഷീര കർഷകർക്ക് അധികമായി ലഭിക്കുന്നുണ്ട്.

തീറ്റപ്പുൽകൃഷി സബ്‌സിഡി, കന്നുകുട്ടി പരിപാലന സബ്‌സിഡി എന്നിവ യഥാസമയം ലഭ്യമാക്കുന്നുണ്ട്. കൂടുതൽ കർഷകരെ ഈ മേഖലയിലേക്ക് കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണ്. കെ എസ് ആർ ടി സിയുമായി സഹകരിച്ചുള്ള മിൽമ ഓൺ വീൽസ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ടി. ജെ വിനോദ് എം എൽ എ ആദ്യ വിൽപ്പന നടത്തി. കൗൺസിലർ പത്മജ മേനോൻ ഏറ്റുവാങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.