ETV Bharat / state

വ്യാവസായിക വളർച്ചക്ക് എഞ്ചിനീയറിങ് മേഖലയുടെ വിപുലീകരണം അനിവാര്യം: മന്ത്രി ഇ പി ജയരാജൻ

സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് ഏറ്റവും വലിയ മാറ്റങ്ങൾ സംഭവിക്കുന്നത് വ്യവസായ മേഖലയിലാണെന്ന് മന്ത്രി.

മന്ത്രി ഇ.പി. ജയരാജൻ
author img

By

Published : Jul 8, 2019, 4:35 PM IST

Updated : Jul 8, 2019, 8:05 PM IST

കൊച്ചി: എഞ്ചിനീയറിങ് മേഖല വിപുലീകരിക്കേണ്ടത് എല്ലാ വ്യവസായങ്ങളുടെയും വളർച്ചക്ക് അത്യാവശ്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. വ്യവസായ വാണിജ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ കെബിപിയുടെ സഹകരണത്തോടെ ജനറൽ എഞ്ചിനീയറിങ് മേഖലയെ കുറിച്ച് നടത്തിയ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാവസായിക വളർച്ചക്ക് എഞ്ചിനീയറിങ് മേഖലയുടെ വിപുലീകരണം അനിവാര്യം: മന്ത്രി ഇ പി ജയരാജൻ

മനുഷ്യ ജീവിതത്തിന്‍റെ സമസ്‌ത മേഖലകളെയും സ്‌പര്‍ശിക്കുന്ന ഒന്നായി എഞ്ചിനീയറിങ് മേഖല മാറി. ഭൂകമ്പങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ഇതിന്‍റെ പ്രാധാന്യം അനുദിനം വർധിക്കുകയാണ്. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് ഏറ്റവും വലിയ മാറ്റങ്ങൾ സംഭവിക്കുന്നത് വ്യവസായ മേഖലയിലാണ്. ഈ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് ഇത്തരം പരിശീലനക്കളരികൾ സംഘടിപ്പിക്കുന്നത്. ശിൽപശാലയിൽ നിന്ന് ഉരുത്തിരിയുന്ന നിർദേശങ്ങൾ തുടർ നടപടികൾക്കായി സർക്കാർ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ ബിജു, എംഎസ്എംഇ ഡയറക്ടർ എം പളനിവേൽ, മലപ്പുറം മെറ്റൽസ് എം ഡി ദ്വാരക ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.

Intro:Body:വ്യാവസായിക വളർച്ചക്ക് എഞ്ചിനീയറിംഗ് മേഖലയുടെ വിപുലീകരണം അത്യാവശ്യം: മന്ത്രി ഇ.പി. ജയരാജൻ

എഞ്ചിനീയറിംഗ് മേഖല വിപുലീകരിക്കേണ്ടത് എല്ലാ വ്യവസായങ്ങളുടെയും വളർച്ചക്ക് അത്യാവശ്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ കെ-ബിപി ന്റെ സഹകരണത്തോടെ ജനറൽ എഞ്ചിനീയറിംഗ് മേഖലയെ കുറിച്ച് നടത്തിയ ശിൽപ ശാലയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്പർശിക്കുന്ന ഒന്നായി എഞ്ചിനീയറിംഗ് മേഖല മാറി. ഭൂകമ്പങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ഇതിന്റെ പ്രാധാന്യം അനുദിനം വർധിക്കുകയാണ്. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് ഏറ്റവും വലിയ മാറ്റങ്ങൾ സംഭവിക്കുന്നത് വ്യവസായ മേഖലയിലാണ്. ഈ മാറ്റങ്ങൾ ഉൾകൊണ്ടാണ് സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് ഇത്തരം പരിശീലനക്കളരികൾ സംഘടിപ്പിക്കുന്നത്. ഈ ശിൽപശാലയിൽ നിന്ന് ഉരുത്തിരിയുന്ന നിർദ്ദേശങ്ങൾ തുടർ നടപടികൾക്കായി സർക്കാർ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.(byte)

വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ബിജു മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.എം.ഇ. ഡയറക്ടർ എം.പളനിവേൽ, മലപ്പുറം മെറ്റൽസ് എം.ഡി. ദ്വാരക ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.

Etv Bharat
KochiConclusion:
Last Updated : Jul 8, 2019, 8:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.