ETV Bharat / state

'സംസ്ഥാനത്തെ മുഴുവന്‍ ബസുകളിലും നിരീക്ഷണ കാമറ സ്ഥാപിക്കും': ആന്‍റണി രാജു - ബസുകളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കും

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കും. ബസ് അപകടം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. കാമറ സ്ഥാപിക്കാനുള്ള ചെലവില്‍ പകുതി കേരള റോഡ് സുരക്ഷ അതോറിറ്റി വഹിക്കും. ബസില്‍ ഡ്രൈവറുടെയും കണ്ടക്‌ടറുടെയും ലൈസന്‍സ് കോപ്പി പ്രദര്‍ശിപ്പിക്കണം.

Minister Antony Raju  bus services in Kerala  Kerala news updates  latest news in kerala  സംസ്ഥാനത്തെ മുഴുവന്‍ ബസുകളിലും നിരീക്ഷണ കാമറ  ആന്‍റണി രാജു  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  ഗതാഗത മന്ത്രി ആന്‍റണി രാജു  സംസ്ഥാനത്തെ ബസുകളുടെ മത്സരയോട്ടം  നിരീക്ഷണ കാമറ  ബസുകളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കും  ബസുകളില്‍ നിരീക്ഷണ കാമറ
ഗതാഗത മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളെ കാണുന്നു
author img

By

Published : Feb 14, 2023, 4:57 PM IST

ഗതാഗത മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളെ കാണുന്നു

എറണാകുളം: സംസ്ഥാനത്തെ മുഴുവന്‍ ബസുകളിലും ഈ മാസം 28നകം അകത്തും മുൻ ഭാഗത്തും നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പരിഹാര നടപടികൾ ചർച്ച ചെയ്യാനായി കൊച്ചിയിൽ ചേർന്ന പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച സ്വകാര്യ ബസ് ഇടിച്ച് ഒരു ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടുകയും കർശനമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ആ സാഹചര്യത്തിലാണ് മന്ത്രി അടിയന്തര യോഗം ചേര്‍ന്നത്.

യോഗത്തിലെ പുതിയ തീരുമാനങ്ങള്‍: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കാനാവശ്യമായ ചെലവിന്‍റെ പകുതി കേരള റോഡ് സുരക്ഷ അതോറിറ്റി വഹിക്കുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കെഎസ്‌ആര്‍ടിസി ബസുകൾക്ക് കാമറ സ്ഥാപിക്കുന്നതിന് ആവശ്യമായ മുഴുവൻ ചെലവും അതോറിറ്റി വഹിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഓരോ ബസുകളും നിയമപരമായാണ് സർവീസ് നടത്തുന്നതെന്ന് പരിശോധിക്കാൻ നിരീക്ഷണ ചുമതല മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.

മാർച്ച് ഒന്നിനകം ബസ് ഡ്രൈവറുടെയും കണ്ടക്‌ടറുടെയും ലൈസൻസ് കോപ്പി ബസുകളിൽ പ്രദർശിപ്പിക്കണം. നിയമ വിരുദ്ധമായി സർവീസ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ യാത്രക്കാർക്ക് ബന്ധപ്പെട്ട ആർടിഒ ഉദ്യോഗസ്ഥനെ വിവരം അറിയിക്കാനുമുള്ള നമ്പർ ഒരോ ബസിലും പതിക്കും. ഡ്രൈവർമാരുടെ വിവരങ്ങൾ ഡ്രൈവിങ് ലൈസൻസ് ഉൾപ്പടെ ഉടമകൾ ബന്ധപ്പെട്ട ആർടിഒ ഓഫിസിൽ മുൻകൂട്ടി അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാൻ ക്ലസ്റ്ററുകൾ രൂപീകരിച്ച് വരുമാനം പങ്കുവയ്ക്കണമെന്ന നിർദേശം മുന്നോട്ട് വച്ചിട്ടുണ്ടെന്നും ഇതിനായി തീരുമാനമെടുക്കാൻ തൊഴിലാളി സംഘടനകളെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യം പരിശോധിക്കാമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബസ് ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും ആറ് മാസത്തിലൊരിക്കൽ റോഡ് സുരക്ഷ പരിശീലനം നൽകും.

ജില്ല റോഡ് സുരക്ഷ അതോറിറ്റിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ബസ് ജീവനക്കാർക്ക് ആറ് മാസത്തില്‍ ഒരിക്കല്‍ സമഗ്രമായ മെഡിക്കൽ പരിശോധന നടത്തി ഹെൽത്ത് കാർഡുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. ദീർഘ ദൂര ബസുകളിൽ ഡ്രൈവർ കം കണ്ടക്‌ടര്‍ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കും.

ബസിന്‍റെ സമയ ക്രമം പരിശോധിക്കാൻ സംസ്ഥാന തലത്തിൽ കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തും. ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാരെ വാഹനം ഓടിക്കാൻ നിയോഗിച്ചാൽ ബസിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും പെർമിറ്റും റദ്ദാക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.

കൊച്ചിയില്‍ മദ്യപിച്ച് വാഹനം ഓടിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂള്‍ ബസ് ഡ്രൈവർമാരുടെ നിയമ ലംഘനവും ഗൗരവകരമായാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബസ്‌ ഉടമ സംഘം, തൊഴിലാളി സംഘടനകൾ, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, റോഡ് സുരക്ഷ അതോറിറ്റി, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും കൊച്ചിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.

also read: ബസ്‌ ഓടിക്കുന്നതിനിടെ മൊബൈൽ ഫോണ്‍ ഉപയോഗം; ഡ്രൈവർക്കെതിരെ പൊലീസ് നടപടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.