എറണാകുളം: കുട്ടമ്പുഴ പഞ്ചായത്തിൽ മധ്യവയസ്കന്‍ വീട്ടില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണപ്രസാദ് എന്ന ഗോപിയെയാണ് കാലിലെ വ്രണങ്ങളിൽ നിന്നും പുഴുവരിച്ച് വീടിന്‍റ വരാന്തയിൽ കിടക്കുന്നതായി കണ്ടെത്തിയത്. നെല്ലിക്കുഴി സ്വദേശിയായ ഒരാള്‍ ഗോപിയുടെ അവസ്ഥ ഫോണില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾക്ക് ഉയര്‍ന്ന സാമ്പത്തിക നിലയുണ്ട്. വിവാഹിതനല്ലാത്ത ഇയാൾക്ക് സഹോദരന്മാരുണ്ടെങ്കിലും സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. മുമ്പ് കുട്ടമ്പുഴ പൊലീസും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരും വിഷയത്തിൽ ഇടപ്പെട്ടങ്കിലും ബന്ധുക്കൾ വഴങ്ങാതിരിക്കുകയായിരുന്നു. ഭക്ഷണം പോലും തനിയെ കഴിക്കാൻ കഴിയാതെ നിലയിലാണ്.