ETV Bharat / state

ഇന്ന് പെസഹ വ്യാഴം; ക്രിസ്‌തുവിന്‍റെ അന്ത്യ അത്താഴ സ്‌മരണയില്‍ വിശ്വാസികള്‍; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ - latest news in kerala

പെസഹ വ്യാഴം ആചരിച്ച് ലോകമെമ്പാടുമുള്ള ക്രിസ്‌തുമത വിശ്വാസികള്‍. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. ഞായറാഴ്‌ച ഈസ്റ്റര്‍.

Today is maundy Thursday  ഇന്ന് പെസഹ വ്യാഴം  ക്രിസ്‌തുവിന്‍റെ അന്ത്യ അത്താഴ സ്‌മരണയില്‍  ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍  ഇന്ന് പെസഹ വ്യാഴം  ക്രിസ്‌തുമത വിശ്വാസികള്‍  ക്രിസ്‌തുമതം  സീറോ മലബാർ സ  ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി  ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി  kerala news updates  latest news in kerala  latest news in kerala  maundy thursday 2023
ഇന്ന് പെസഹ വ്യാഴം
author img

By

Published : Apr 6, 2023, 12:24 PM IST

എറണാകുളം: ക്രിസ്‌തുവിന്‍റെ അന്ത്യ അത്താഴ വിരുന്നിന്‍റെ ഓര്‍മ പുതുക്കി ക്രിസ്‌തുമത വിശ്വാസികള്‍ക്ക് ഇന്ന് പെസഹ വ്യാഴം. പെസഹയോട് അനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാർഥനകളും കാല്‍ കഴുകൽ ശുശ്രൂഷയും നടന്നു. എറണാകുളം സെന്‍റ് തോമസ് മൗണ്ടിൽ നടന്ന ചടങ്ങുകൾക്ക് സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു.

ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി വിശ്വാസികളുടെ കാൽ കഴുകൽ ശുശ്രൂഷയും നടത്തി. കാൽ കഴുകൽ ശുശ്രൂഷ പരസ്‌പര സ്നേഹത്തിന്‍റെ അടയാളമാണെന്ന് പെസഹ സന്ദേശത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. നാം നമുക്ക് വേണ്ടി മാത്രം ഉള്ളവരല്ല മറ്റുള്ളവർക്ക് വേണ്ടി സൃഷ്‌ടിക്കപ്പെട്ടവരാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശ്വാസികളെ ഓർമിപ്പിച്ചു. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിൽ വിശ്വാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ സഭാവിശ്വാസികളുടെ ഐക്യത്തിനും കർദ്ദിനാൾ പെസഹ സന്ദേശത്തിൽ ആഹ്വാനം ചെയ്‌തു.

അന്ത്യ അത്താഴ വേളയിൽ ശിഷ്യന്മാരുടെ കാലുകൾ കഴുകിയ ദൈവ പുത്രനായ ഈശോയുടെ ഓർമ പുതുക്കി കൊണ്ട് സമൂഹത്തിലെ വിവിധ തലങ്ങളിൽ സേവനം ചെയ്യുന്ന 12 പേരുടെ പാദങ്ങൾ കർദിനാൾ കഴുകി ചുംബിച്ചു. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് അടഞ്ഞ് കിടക്കുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രലിൽ പെസഹ ചടങ്ങുകൾ നടന്നില്ല. സെന്‍റ് ഫ്രാൻസിസ് കത്തീഡ്രലിൽ നടന്ന പെസഹ ചടങ്ങുകൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ നേതൃത്വം നൽകി.

പെസഹ വ്യാഴവും വിശ്വാസങ്ങളും: യേശു ക്രിസ്‌തു കുരിശുമരണത്തിന് വിധിക്കപ്പെടുന്നതിന് മുമ്പ് ശിഷ്യന്മാരുമൊത്ത് അവസാനമായി കഴിച്ച അത്താഴത്തിന്‍റെ ഓർമ ദിനം കൂടിയാണ് പെസഹ വ്യാഴം. വിശുദ്ധ കുർബാന സ്ഥാപിച്ചതും പെസഹ ദിനത്തിലാണെന്നാണ് വിശ്വാസം. അതോടൊപ്പം വിനയത്തിന്‍റെ മഹനീയ മാതൃക കാണിച്ച് യേശു ക്രിസ്‌തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്‍റെ ഓർമ പുതുക്കലും ക്രൈസ്‌തവർക്ക് പെസഹ ദിനത്തെ പ്രധാന്യമുള്ളതാക്കുന്നു.

ക്രിസ്‌തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശു മരണത്തിന്‍റെയും സ്‌മരണ പുതുക്കി ക്രൈസ്‌തവ വിശ്വാസികൾ നാളെ ദുഃഖവെള്ളി ആചരിക്കും. ക്രൈസ്‌തവ ദേവാലയങ്ങൾ പ്രാർഥന ശുശ്രൂഷകൾ നടക്കും. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നന്മ മാത്രം ചെയ്‌ത് കടന്ന് പോയ യേശുവിന്‍റെ കുരിശുമരണത്തിൽ ദുഃഖം രേഖപ്പെടുത്തിയാണ് ദുഃഖവെള്ളി ആചരിക്കുന്നത്.

പള്ളികളിൽ നടക്കുന്ന പ്രാർഥന ശുശ്രൂഷകൾക്ക് പുറമെ നഗരം ചുറ്റിയുള്ള കുരിശിന്‍റെ വഴിയുൾപ്പടെയുള്ള ചടങ്ങുകളും നടക്കും. യേശു ക്രിസ്‌തുവിന്‍റെ ജറുസലേം പ്രവേശനത്തെ അനുസ്‌മരിച്ചുള്ള ഓശാന ഞായറോടെ ആരംഭിച്ച വിശുദ്ധ വാരാചരണം ഈസ്റ്റർ ഞായറോടെയാണ് പൂർത്തിയാവുക. ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുൽത്താമലയിൽ യേശു ക്രിസ്‌തു കുരിശുമരണം വരിച്ചുവെന്നാണ് ക്രൈസ്‌തവ വിശ്വാസം.

മരണത്തിന്‍റെ മൂന്നാംനാൾ യേശു ക്രിസ്‌തു ഉയിർത്തെഴുന്നേറ്റു എന്ന വിശ്വാസത്തിന്‍റെ സ്‌മരണയ്‌ക്കായാണ് പെസഹ ചടങ്ങുകൾക്കും ദുഃഖ വെള്ളി ആചരണത്തിനും പിന്നാലെ കടന്ന് വരുന്ന ഞായറാഴ്‌ച ഈസ്‌റ്റർ ആഘോഷിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.