ETV Bharat / state

മഴയില്‍ തകർന്നത് സിനഗോഗ് ചരിത്രം; മട്ടാഞ്ചേരി കറുത്ത ജൂതപ്പള്ളി തകർന്നു

400 വര്‍ഷം പഴക്കമുള്ള പള്ളിയുടെ  മുൻഭാഗമാണ്  ഇന്ന്​ രാവിലെ തകര്‍ന്നു വീണത്.  ബാക്കി ഭാഗവും തകര്‍ച്ചയുടെ വക്കിലാണ്​​. മട്ടാഞ്ചേരിയിൽ കറുത്ത ജൂതൻമാർ എന്നൊരു ജനവിഭാഗം ജീവിച്ചിരുന്നുവെന്നതിന്‍റെ അവസാനത്തെ അടയാളം കൂടിയാണ് പുരാതനമായ സിനഗോഗിന്‍റെ തകർച്ചയോടെ ഇല്ലാതായത്.

മട്ടാഞ്ചേരിയിൽ സിനഗോഗ് തകര്‍ന്നു
author img

By

Published : Sep 10, 2019, 5:33 PM IST

Updated : Sep 10, 2019, 7:03 PM IST

കൊച്ചി: കേരള ചരിത്രത്തില്‍ നിർണായക പ്രാധാന്യമുള്ള മട്ടാഞ്ചേരി കറുത്ത ജൂതപ്പള്ളി കനത്ത മഴയില്‍ തകർന്നു. 400 വര്‍ഷം പഴക്കമുള്ള പള്ളിയുടെ മുൻഭാഗമാണ് ഇന്ന്​ രാവിലെ തകര്‍ന്നു വീണത്. ബാക്കി ഭാഗവും തകര്‍ച്ചയുടെ വക്കിലാണ്​​.
കേരളത്തിലെ ജൂതചരിത്രത്തിൽ വളരെ പ്രാധാന്യമുള്ളതായിരുന്നു മട്ടാഞ്ചേരിയിലെ കറുത്ത ജൂതപ്പള്ളി. കാലങ്ങളായി പരിപാലിക്കാതെ കിടന്നിരുന്ന ഈ പള്ളി സർക്കാർ ഏറ്റെടുത്ത് ചരിത്ര സ്‌മാരകമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ തുടർ നടപടികളുണ്ടായില്ല. മട്ടാഞ്ചേരിയിൽ നിലവിലുണ്ടായിരുന്ന പ്രസിദ്ധമായ ജൂതപള്ളിയിൽ കറുത്ത ജൂത്മാർക്ക് പ്രവേശനം നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് മുന്നൂറ്റി അമ്പതിൽപരം വരുന്ന കറുത്ത ജൂതൻമാർ ചേർന്ന് പള്ളി നിർമ്മിച്ചത്. കടുത്ത വര്‍ണ വിവേചനത്തി​​​ന്‍റെ സ്‌മാരകം കൂടിയായിരുന്നു ഈ സിനഗോഗ്​.

അതിനിടെ, വ്യാജ രേഖകളുണ്ടാക്കി സ്വകാര്യ വ്യക്തി കയ്യടക്കി വച്ച പള്ളി കയർ ഗോഡൗണായും മറ്റും ഉപയോഗിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ രംഗത്തുവരികയും ഉടമസ്ഥാവകാശത്തെ കുറിച്ച് തർക്കങ്ങൾ ഉയരുകയും ചെയ്‌തു. പള്ളി കൈവശം വച്ചിരുന്ന വ്യക്തി പള്ളി പൊളിച്ച് നീക്കാൻ നടത്തിയ ശ്രമം നാട്ടുകാർ ഇടപ്പെട്ട് തടയുകയായിരുന്നു. അന്ന് പള്ളിയുടെ ഷട്ടര്‍ തകര്‍ക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്​തിരുന്നു. ഇതിനെ തുടർന്ന് പള്ളിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മട്ടാഞ്ചേരിയിൽ കറുത്ത ജൂതൻമാർ എന്നൊരു ജനവിഭാഗം ജീവിച്ചിരുന്നുവെന്നതിന്‍റെ അവസാനത്തെ അടയാളം കൂടിയാണ് പുരാതനമായ സിനഗോഗിന്‍റെ തകർച്ചയോടെ ഇല്ലാതായത്.

Intro:Body:ശക്തമായ മഴയെ തുടര്‍ന്നാണ് മട്ടാഞ്ചേരിയിലെ കറുത്ത ജൂതരുടെ സിനഗോഗ്​ ഭാഗികമായി തകര്‍ന്നത്. കാലപ്പഴക്കം കാരണം ഈ ജൂത പള്ളി തകർച്ചയുടെ വക്കിലായിരുന്നു. പള്ളിയുടെ മുന്‍ ഭാഗമാണ്​ തകര്‍ന്നത്​. ബാക്കിയുള്ള ഭാഗവും തകര്‍ച്ചയുടെ വക്കിലാണ്​​. ഏകദേശം 400 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ്​ ഇന്ന്​ രാവിലെ തകര്‍ന്നു വീണത്.
കേരളത്തിലെ ജൂതചരിത്രത്തിൽ വളരെ പ്രാധാന്യമുള്ളതായിരുന്നു മട്ടാഞ്ചേരിയിലെ കറുത്ത ജൂതപ്പള്ളി . കാലങ്ങളായി പരിപാലിക്കാതെ കിടന്നിരുന്ന ഈ പള്ളി സർക്കാർ ഏറ്റെടുത്ത് ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.എന്നാൽ തുടർനടപടികളുണ്ടായില്ല
കൊച്ചി സ്വദേശികളായ ജൂത്മാരാണ് കറുത്ത ജൂത്മാർ എന്ന് അറിയപ്പെട്ടിരുന്നത്. എന്നാൽ കൊച്ചിയിലെത്തിയ വിദേശികളായ ജൂത്മാരും അവരുടെ പിൻതലമുറക്കാരും വെളുത്ത ജൂതൻമാർ എന്നാണറിയപ്പെട്ടിരുന്നത്. ഇരു വിഭാഗങ്ങൾക്കുമിടയിൽ നിലനിന്നിരുന്ന കടുത്ത വര്‍ണ വിവേചനത്തി​​​ന്റെ സ്മാരകം കൂടിയായിരുന്നു ഈ സിനഗോഗ്​. മട്ടാഞ്ചേരിയിൽ നിലവിലുണ്ടായിരുന്ന പ്രസിദ്ധമായ ജൂതപള്ളിയിൽ കറുത്ത ജൂത്മാർക്ക് പ്രവേശനം നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് മുന്നൂറ്റി അമ്പതിൽപരം വരുന്ന കറുത്ത ജൂത്മാർ ചേർന്ന് പള്ളി നിർമ്മിച്ചത്.എന്നാൽ ഇസ്രായേൽയെന്ന ജൂത രാഷ്ട്രം നിലവിൽ വന്നതോടെ, വാഗ്ദത്ത ഭൂമിയിലേക്ക് കറുത്ത ജൂത്മാർ കൂട്ടത്തോടെ പലായനം ചെയ്യുകയായിരുന്നു.ഇതോടെയാണ് കറുത്ത ജൂത്മാരുടെ പള്ളി അനാഥമായത്.പിന്നീട് വിലയേറിയ വസ്തുക്കളെല്ലാം അപഹരിക്കപ്പെട്ടു. വ്യാജ രേഖകളുണ്ടാക്കി സ്വകാര്യ വ്യക്തി കയ്യടക്കി വെച്ച പള്ളി കയർ ഗോഡൗണായും മറ്റും ഉപയോഗിച്ചിരുന്നു.ഇതിനെതിരെ നാട്ടുകാർ രംഗത്തുവരികയും ഉടമസ്ഥാവകാശത്തെ കുറിച്ച് തർക്കങ്ങൾ ഉയരുകയും ചെയ്തു. പള്ളി കൈവശം വെച്ചിരുന്ന വ്യക്തി പള്ളി പൊളിച്ച് നീക്കാൻ നടത്തിയ ശ്രമം നാട്ടുകാർ ഇടപ്പെട്ട് തടയുകയായിരുന്നു.അന്ന് പള്ളിയുടെ ഷട്ടര്‍ തകര്‍ക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്​തിരുന്നു. ഇതിനെ തുടർന്ന് പള്ളിക്ക് പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.എന്നാൽ ദീർഘ കാലമായി ഇ സിനഗോഗ് അനാഥമായ അവസ്ഥയിലായിരുന്നു. മട്ടാഞ്ചേരിയിൽ കറുത്ത ജൂത്മാർ എന്നൊരു ജനവിഭാഗം ജീവിച്ചിരുന്നുവെന്നതിന്റെ ,അവസാനത്തെ അടയാളം കൂടിയാണ് പുരാതനമായ സിനഗോഗിന്റെ തകർച്ചയോടെ ഇല്ലാതായത്.

Etv Bharat
Kochi

Conclusion:
Last Updated : Sep 10, 2019, 7:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.