ETV Bharat / state

Mathew Kuzhalnadan| നിലം നികത്തിയെന്ന ആരോപണം; മാത്യു കുഴൽനാടന്‍റെ വീട്ടിൽ റവന്യൂ വകുപ്പിന്‍റെ റീ സർവേ പൂർത്തിയായി

Mathew Kuzhalnadan mla: അനധികൃതമായി നിലം നികത്തി വീടിനോട് ചേർന്ന് കെട്ടിടം നിർമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നിർദേശ പ്രകാരമാണ് റവന്യൂ ഉദ്യോഗസ്ഥർ റീ സർവേ നടത്തിയത്.

author img

By

Published : Aug 18, 2023, 8:09 PM IST

മാത്യു കുഴൽനാടൻ  റവന്യൂ വകുപ്പ്  മാത്യു കുഴൽനാടൻ നിലം നികത്തൽ  Mathew Kuzhalnadan  Revenue Department inspection  മാത്യു കുഴൽനാടന്‍റെ വീട്ടിൽ റീ സർവേ  Revenue Department Resurvey  വി കെ സനോജ്  ഡിവൈഎഫ്ഐ  കുഴൽനാടന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മാർച്ച്
മാത്യു കുഴൽനാടൻ
മാത്യു കുഴൽനാടന്‍റെ വീട്ടിൽ റവന്യൂ വകുപ്പിന്‍റെ റീ സർവേ

എറണാകുളം : മാത്യു കുഴൽനാടൻ (Mathew Kuzhalnadan) എംഎൽഎ അനധികൃതമായി നിലം നികത്തി വീടിനോട് ചേർന്ന് കെട്ടിടം നിർമിച്ചുവെന്ന പരാതിയിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ റീ സർവേ (Revenue Department Resurvey) നടത്തി. കോതമംഗലം കടവൂരിലെ വീട് സ്ഥിതി ചെയ്യുന്ന ഭൂമിയാണ് റവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്തിയത്. വിജിലൻസ് നിർദേശ പ്രകാരമാണ് റവന്യൂ ഉദ്യോഗസ്ഥർ റീ സർവേ നടത്തിയത്.

റിപ്പോർട്ട് ഉടൻ തഹസിൽദാർക്ക് നൽകുമെന്ന് താലൂക്ക് സർവെയർ എം.വി സജീഷ് അറിയിച്ചു. എല്ലാ വിവരങ്ങളും ശേഖരിച്ചു. നിയമ ലംഘനമുണ്ടായോ എന്നറിയാൻ സ്ഥലത്തിന്‍റെ രൂപരേഖ വരയ്ക്കുന്നതുൾപ്പെടെയുള്ള വിവരങ്ങൾ ക്രോഡീകരിക്കണമെന്നും സർവെയർ വ്യക്തമാക്കി.

ആധാരത്തിലുള്ള അളവ് പ്രകാരം അതിരുകൾ നിശ്ചയിച്ചാണ് അളവ് എടുത്തത്. അനധികൃതമായി ഭൂമി നികത്തിയാണ് ഇവിടെ കെട്ടിടങ്ങൾ നിർമിച്ചതെന്ന് കാണിച്ച് നേരത്ത പ്രാദേശിക ഡിവൈഎഫ്ഐ നേതാവ് വിജിലൻസിന് പരാതി നൽകിയിരുന്നു. രണ്ട് കെട്ടിടങ്ങൾ നിർമിച്ചതിന് അനുമതിയില്ലെന്ന് പഞ്ചായത്ത് ഓഫിസിൽ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി ഉൾപ്പെടുത്തിയായിരുന്നു പരാതി.

ഇതേ തുടർന്നുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് ഭൂമിയുടെ വിവരങ്ങൾ ശേഖരിച്ചത്. ഭൂമി ഉൾപ്പെടെ അളന്ന് വിവരങ്ങൾ ശേഖരിച്ച് നൽകണമെന്ന് റവന്യൂ വകുപ്പിനോട് വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് താലൂക്ക് സർവേയർ ഭൂമി അളക്കാനുള്ള നോട്ടിസ് എംഎൽഎയ്ക്ക് നൽകിയിരുന്നു.

താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അഞ്ച് റവന്യൂ ഉദ്യോഗസ്ഥരാണ് സർവേ നടത്തിയത്. മാത്യൂ കുഴൽനാടൻ തന്‍റെ വീടിനോട് ചേർന്ന് പുതുതായി രണ്ട് കെട്ടിടങ്ങൾ കൂടി അനുമതിയില്ലാതെ നിർമിച്ചു, വീടിനോട് ചേർന്ന നിലം അനധികൃതമായി നികത്തി തുടങ്ങിയവയായിരുന്നു ആരോപണങ്ങൾ.

അതേസമയം മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ നിയമസഭയിൽ ഉൾപ്പടെ ചോദ്യങ്ങൾ ഉയർത്തി മാത്യു കുഴൽനാടൻ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എൻ മോഹനനും, ഡിവൈഎഫ്ഐയും എംഎൽഎക്കെതിരെ രംഗത്തെത്തിയിരുന്നു.

രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മാർച്ച് : മാത്യു കുഴൽനാടന്‍റെ രാജി ആവശ്യപ്പെട്ട് മൂവാറ്റുപുഴയിലെ എംഎൽഎ ഓഫിസിലേക്ക് ഇന്ന് ഡിവൈഎഫ്ഐ മാർച്ച് നടത്തി. എംഎൽഎ ഓഫിസിന് മുമ്പിൽ മാർച്ച് പൊലീസ് തടഞ്ഞു. മാർച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്‌തു. തട്ടിപ്പും വെട്ടിപ്പും നടത്തി മാത്യു കുഴൽനാടൻ വാർത്ത സമ്മേളനം നടത്തി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയാൻ എംഎൽഎ തയ്യാറാകുന്നില്ല. വാചക കസർത്ത് നടത്തി രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്. തട്ടിപ്പിലൂടെ വളർന്നു വന്ന ആളാണ് മാത്യു കുഴൽനാടനെന്നും വി.കെ സനോജ് ആരോപിച്ചു. അതേസമയം തന്‍റെ പുരയിടം അളന്ന് വിജിലൻസ് പരിശോധന നടത്തട്ടെയെന്ന നിലപാടാണ് മാത്യു കുഴൽനാടൻ സ്വീകരിച്ചത്. തന്‍റെ ഓഫിസിലേക്കുള്ള പ്രതിഷേധത്തെയും അദ്ദേഹം സ്വാഗതം ചെയ്‌തു.

ALSO READ : Mathew Kuzhalnadan| സിപിഎം ആരോപണത്തില്‍ കേസെടുക്കാന്‍ വിജിലന്‍സ് നീക്കം, ഇനിയങ്ങോട്ട് യുദ്ധത്തിന്‍റെ നാളുകള്‍ എന്ന് മാത്യു കുഴല്‍നാടന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.