ETV Bharat / state

കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവ് മരിച്ച സംഭവം, ഒപ്പമുണ്ടായിരുന്നവര്‍ കടന്നത് മലപ്പുറം ഭാഗത്തേക്ക്

മലപ്പുറം സ്വദേശി സജീവ് കൃഷ്‌ണനാണ് മരിച്ചത്. സജീവിനൊപ്പം മറ്റ് മൂന്ന് പേര്‍ കൂടി ഫ്ലാറ്റില്‍ താമസിച്ചിരുന്നു

Kochi murder  Death of a youth in kochi flat  സജീവ് കൊലപാതകം  കൊലപാതകക്കേസ്  എറണാകുളം വാര്‍ത്തകള്‍  ജില്ലാ വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  kerala news updates  ernakulam news updates  കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു  Man found dead in flat near Infopark  പൊലീസ്  കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവ്  ക്രൈം വാര്‍ത്തകള്‍  മലപ്പുറം സ്വദേശി
ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സജീവ് കൃഷ്‌ണ
author img

By

Published : Aug 17, 2022, 9:37 AM IST

Updated : Aug 17, 2022, 9:48 AM IST

എറണാകുളം: കൊച്ചിയിൽ ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മരിച്ച മലപ്പുറം സ്വദേശി സജീവ് കൃഷ്‌ണയുടെ തലയിലും കഴുത്തിലും കുത്തേറ്റ നിരവധി പാടുകളുണ്ടെന്ന് പൊലീസ് കണ്ടെത്തി. യുവാവ് മരിച്ചത് ഓഗസ്റ്റ് 12നും 16നും ഇടക്കാണെന്നാണ് പൊലീസ് നിഗമനം.

അതേസമയം യുവാവിന്‍റെ പോസ്‌റ്റുമോര്‍ട്ടം ഇന്ന് നടക്കും. സജീവിനൊപ്പം ഫ്ലാറ്റിലുണ്ടായിരുന്ന പയ്യോളി സ്വദേശി അർഷാദിനായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളുടെ ബന്ധുവീടുകളിൽ ഉൾപ്പടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്വിച്ച് ഓഫായ അര്‍ഷാദിന്‍റെ മൊബൈല്‍ ഫോണിന്‍റെ അവസാന ടവർ ലൊക്കേഷൻ തേഞ്ഞിപ്പാലമാണെന്നും പൊലീസ് കണ്ടെത്തി.

ചൊവ്വാഴ്‌ച വൈകുന്നേരമാണ് സജീവ് കൃഷ്‌ണയുടെ മൃതദേഹം ഫ്ളാറ്റില്‍ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ ഇന്‍ഫോപാര്‍ക്ക് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റില്‍ സജീവ് ഉള്‍പ്പടെ നാല് പേരാണ് ഒരുമിച്ച് താമസിച്ചിരുന്നത്.

ഇതില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസം വിനോദയാത്ര പോയിരുന്നു. ഇവർ മടങ്ങിയെത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. സജീവിനെയും ഒപ്പമുണ്ടായിരുന്നയ പയ്യോളി സ്വദേശി അർഷാദിനെയും ഫോൺ ചെയ്തപ്പോൾ പ്രതികരിച്ചിരുന്നില്ല. പിന്നീട് തങ്ങള്‍ സ്ഥലത്തില്ലെന്ന് കാണിച്ച് മൊബൈലുകളില്‍ നിന്ന് സന്ദേശം വരികയായിരുന്നു. ഇതേ തുടർന്ന് സംശയം തോന്നിയ യുവാക്കള്‍ പൊലീസിനെ വിവരമറിയിച്ചു.

ഫ്ലാറ്റിലെത്തിയ പൊലീസ് ഫ്ലാറ്റ് തുറന്ന് പരിശോധന നടത്തിയപ്പോൾ യുവാവിന്‍റെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലപ്പുറം സ്വദേശിയായ സജീവ് ഇന്‍ഫോപാര്‍ക്കിന് സമീപം സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്ത് വരികയായിരുന്നു.

also read:കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ലാറ്റില്‍ ബെഡ്ഷീറ്റിൽ പൊതിഞ്ഞ് യുവാവിന്‍റെ മൃതദേഹം

Last Updated : Aug 17, 2022, 9:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.