എറണാകുളം: തിരക്കഥാകൃത്ത് ജോൺപോളിന്‍റെ വിയോഗം അപ്രതീക്ഷിതമെന്ന് നടൻ മമ്മൂട്ടി. എറണാകുളം ലിസി ആശുപത്രിയിലെത്തി ജോൺപോളിന് അന്തിമോപാചരമർപ്പിച്ച ശേഷമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് കരുതി. മലയാള സിനിമയക്ക് വലിയ സംഭാവന നൽകിയ വ്യക്തിയാണ് ജോൺപോൾ. വിയോഗത്തിൽ വളരെയേറെ ദുഃഖിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
ജോൺപോളിന്‍റെ ഭൗതീക ശരീരം നാളെ (ഏപ്രിൽ 24) രാവിലെ 8 മണിയ്ക്ക് ലിസി ആശുപത്രിയിൽ നിന്നും പൊതുദർശനത്തിനായി എറണാകുളം ടൗൺ ഹാളിൽ എത്തിക്കും. 11 മണി വരെ പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് എറണാകുളം സൗത്ത് കാരക്കാ മുറി ചവറ കൾച്ചറൽ സെന്‍ററിൽ എത്തിച്ച ശേഷം അവിടെ നിന്ന് 12.30ഓടെ സ്വന്തം വസതിയായ മരട് സെന്‍റ് ആന്‍റണീസ് റോഡ്, കൊട്ടാരം എൻക്ലേവിലേക്ക് കൊണ്ടുപോകും.
മൂന്ന് മണിയോടെ എളംകുളം സെന്‍റ് മേരീസ് സുനഹോ സിംഹാസന ചർച്ചിൽ അന്ത്യ ശുശ്രൂക്ഷകൾ നടത്തും. യാക്കോബായ സുറിയാനി സഭ മെത്രാ പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് സംസ്‌കാര ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
READ MORE: തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു