ETV Bharat / state

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ മാർഗ നിർദേശങ്ങള്‍ ഇങ്ങനെ - Lockdown guidelines

അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ലോക്ക് ഡൗൺ കാലത്ത് അനുമതി. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ പരമാവധി 20 പേരെ പങ്കെടുപ്പിച്ച് നടത്താം.

ലോക്ക്ഡൗണ്‍  kerala lockdown  ലോക്ക് ഡൗണ്‍ മാർഗ നിർദ്ദേശങ്ങൾ  lock down restrictions  Lockdown guidelines  lockdown guidelines kerala
സംസ്ഥാനത്ത് ലോക്ക് ഡൗണിന്‍റെ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി
author img

By

Published : May 6, 2021, 10:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിന്‍റെ മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ആവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. പഴം, പച്ചക്കറി, പലചരക്ക്, മത്സ്യം ,പാൽ, റേഷൻ കടകൾ, ബേക്കറികൾ, കാലിത്തീറ്റ തുങ്ങിയവയ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. എല്ലാ കടകളും രാത്രി 7.30 ന് അടയ്ക്കണം. പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.

ഇന്‍റർനെറ്റ്, ടെലികോം, ഐ.ടി മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രവർത്തിക്കാന്‍ അനുമതിയുണ്ട്. മാധ്യമ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. ബാങ്കുകൾ ,ഇൻഷുറൻസ് ,ധനകാര്യ സേവനങ്ങൾ എന്നിവ രാവിലെ 10 മുതൽ ഒരു മണിവരെ മാത്രമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾക്ക് പരമാവധി 20 പേർക്ക് പങ്കെടുക്കാം. എന്നാല്‍ ഇത് നേരത്തെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതി ഉണ്ടാകൂ. ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ചരക്ക് ഗതാഗതത്തിന് തടസ്സമില്ല. എന്നാൽ ബസ് സർവീസ്, സ്വകാര്യ വാഹനങ്ങൾ എന്നിവ അനുവദിക്കില്ല. വിമാനം, ട്രെയിൻ സർവ്വീസുകൾ ഉണ്ടാകും.

Also Read:സംസ്ഥാനത്ത് 42,464 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 63 മരണം

റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും വിതരണം, ആശുപത്രികളിലേക്കുള്ള അടിയന്തര യാത്രകൾ എന്നിവയ്ക്ക് ഓട്ടോറിക്ഷ, ടാക്സി തുടങ്ങിയവ അനുവദിക്കും. എയർപോർട്ടിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നവർ ടിക്കറ്റ് ഹാജരാക്കണം. അന്തർ സംസ്ഥാന ചരക്ക് ഗതാഗതത്തിനും തടസമില്ല. കൊവിഡ് വാക്സിനേഷന് പോകുന്നവർക്ക് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം. ഇവർ വാക്സിനേഷന്‍റെ രജിസ്ട്രേഷൻ രേഖകൾ കാണിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ റെയിൽവേ സ്‌റ്റേഷനുകളിൽ വരുന്നവർക്കും എയർപോർട്ടിൽ നിന്ന് വരുന്നവർക്കും യാത്രയ്ക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം. ഇവരും ടിക്കറ്റ് ഉൾപ്പടെയുള്ള രേഖകൾ ഹാജരാക്കണം.

Also Read:കേരളത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗൺ

പെട്രോൾ പമ്പുകൾ ,വാഹന വർക്ക്ഷോപ്പുകൾ എൽപിജി വിതരണ കേന്ദ്രങ്ങൾ എന്നിവ തുറക്കും .നിർമാണ മേഖലയിലെ ജോലികൾക്ക് തടസമില്ല. തൊഴിലുറപ്പ് പദ്ധതിയിലെ ജോലികളും നടക്കും. തൊഴിലുറപ്പ് ജോലികളിൽ ഒരിടത്ത് അഞ്ച് പേർ മാത്രമേ പാടുള്ളു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. പണിസ്ഥലങ്ങളിലേക്ക് തൊഴിലാളികളുമായി പോകുന്ന വാഹനങ്ങൾക്കും അനുമതി ഉണ്ടാകും. വീട്ടുജോലിക്കാർ, പ്രായമായവരെ പരിചരിക്കുന്നവർ എന്നിവർക്കും യാത്ര ചെയ്യാം. കൊവിഡുമായി ബന്ധപ്പെട്ട വോളിന്‍റിയേഴ്സിനും അനുമതി ഉണ്ടാകും. ലോക്ക് ഡൗണിനെത്തുടർന്ന് കുടുങ്ങിപ്പോയ വിനോദ സഞ്ചാരികൾ, വിമാന/ കപ്പൽ ജീവനക്കാർ എന്നിവർ താമസിക്കുന്ന ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും പ്രവർത്തിക്കാം. മറ്റുള്ളവ അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.