എറണാകുളം: ഓണ്‍ലൈന്‍ സാധനങ്ങളുടെ വിതരണത്തിനൊപ്പം വോട്ട് അഭ്യര്‍ഥിച്ച് മുവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 24-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി അമല്‍ ബാബു. 20 വര്‍ഷമായി എല്‍ഡിഎഫിന്‍റെ കുത്തകയായ വാര്‍ഡ് പിടിച്ചെടുക്കാനാണ് യുഡിഎഫിന്‍റെ ശ്രമം.
20 വര്‍ഷമായി എം.കെ.ദിലീപും അദ്ദേഹത്തിന്‍റെ ഭാര്യയുമാണ് വാര്‍ഡ് മാറി മാറി ഭരിക്കുന്നത്. കുടുംബവാഴ്‌ചക്കെതിരെ മാറി ചിന്തിക്കാം- മാറ്റം സൃഷ്‌ടിക്കാമെന്ന മുദ്രാവാക്യവുമായാണ് അമല്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. വര്‍ഷങ്ങളാണ് ഓണ്‍ലൈന്‍ വിതരണ തൊഴിലാളിയായ അമല്‍ യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. ഓണ്‍ലൈന്‍ സാധാനങ്ങളുടെ വിതരണത്തിലൂടെ മത്സരിക്കുന്ന വാര്‍ഡിലും അടുത്ത പ്രദേശങ്ങളിലും വലിയ സൗഹൃദവലയം അമല്‍ നേടിയെടുത്തിട്ടുണ്ട്. ഇത് വോട്ടായി മാറുമെന്നാണ് അമലിന്‍റെ വിശ്വാസം.