എറണാകുളം: എം.പി വീരേന്ദ്ര കുമാറിന്‍റെ പേരില്‍ വേറിട്ട സേവനവുമായി കോതമംഗലത്ത് ഒരു കൂട്ടം പ്രവർത്തകർ. സോഷ്യലിസ്റ്റും പരിസ്ഥിതി പ്രവർത്തകനും പത്രപ്രവർത്തകനുമായ എം.പി വീരേന്ദ്രകുമാറിന്‍റെ മരണശേഷം ഓര്‍മ പുതുക്കലിനായാണിത്. "ഓർമ്മകളിലെ എം.പി.വി" എന്ന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹൈസ്ക്കൂൾ കുട്ടികൾക്ക് നോട്ടെഴുതാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി.
ഇതിന്‍റെ ഭാഗമായി കുട്ടികള്‍ക്ക് നോട്ട് പുസ്തകങ്ങള്‍ നല്‍കി. ഒരു കുട്ടിക്ക് ഏകദേശം 20 ബുക്കുകളോളം നല്‍കും. ആദ്യഘട്ടത്തിൽ 100 കുട്ടികൾക്കാണ് നല്‍കുക. നോട്ട് ബുക്ക് വിതരണോദ്ഘാടനം കോതമംഗലത്ത് ആന്‍റണി ജോൺ എം.എൽ.എ നിർവഹിച്ചു. ലോക് താന്ത്രിക് ജനതാദളിന്‍റെ നേതൃത്വത്തിലാണ് പദ്ധതി. എൽ.ജെ.ഡി സംസ്ഥാന സമിതി അംഗം മനോജ് ഗോപിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് നടന്ന ചടങ്ങിൽ കോതമംഗലം മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ്, വാവച്ചൻ തോപ്പിൽ കുടി, സിസ്റ്റർ ടിസാറാണി എന്നിവർ സംബന്ധിച്ചു.