ETV Bharat / state

ഹൃദയത്തിലേറ്റ മുറിവുമായി ലക്ഷദ്വീപ് - കടലിനും കരയ്ക്കും മേലെ കരിനിയമങ്ങൾ

മുതിർന്ന മാധ്യമപ്രവർത്തക ഗീത നസീർ എഴുതുന്നു, ലക്ഷദ്വീപിന്‍റെ ജീവിത രീതികളിലേക്ക് ഭരണകൂടം അനിയന്ത്രിതമായി കടന്നുകയറുകയും നിയമങ്ങൾ അടിച്ചേല്‍പ്പിക്കുകയും ചെയ്തതോടെയാണ് ലക്ഷദ്വീപ് ഒരു രാഷ്ട്രീയ വിഷയമായി മാറിയത്.

Lakshadweep conflict violation of human rights fundamental rights
ഹൃദയത്തിലേറ്റ മുറിവുമായി ലക്ഷദ്വീപ്
author img

By

Published : Jun 8, 2021, 7:12 PM IST

റബിക്കടലില്‍ കേരളത്തോട് ചേർന്ന് ചെറിയൊരു ദ്വീപ് സമൂഹം. പേര് ലക്ഷദ്വീപ്.. ഇന്ത്യ മഹാരാജ്യത്തിന്‍റെ ഭാഗമായിരിക്കുമ്പോഴും അതിന്‍റെ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ ഇടപെടാതെ പരമ്പരാഗത മത്സ്യബന്ധനവും തങ്ങളുടേതായ ജീവിത ക്രമവും രൂപപ്പെടുത്തിയ ഒരു ജനത. എന്നും കേരളത്തിന്‍റെ സാംസ്കാരിക ഭൂമികയോട് ചേർന്നു നില്‍ക്കുന്ന സമൂഹം. പക്ഷേ ഇന്ന് അതല്ല സ്ഥിതി. ലക്ഷദ്വീപ് ഒരു രാഷ്ട്രീയ വിഷയമായി മാറിയിട്ട് ആഴ്‌ചകൾ പിന്നിടുകയാണ്.

ഒരു ഫെഡറല്‍ രാജ്യത്തെ ജനാധിപത്യ ഭരണ ക്രമങ്ങൾ താളം തെറ്റുമ്പോഴാണ് ദേശങ്ങളും അതിർത്തികളും ജനതയും രാഷ്ട്രീയ വിഷയമായി മാറുന്നത്. ഭരണഘടനയുടെ തത്വങ്ങൾക്ക് വില കല്‍പ്പിക്കാത്ത കേന്ദ്രഭരണകൂടം ഇതൊരു രാഷ്ട്രീയ പ്രശ്നമാക്കാൻ ശ്രമിക്കുന്നു എന്നതാണ് ലക്ഷദ്വീപ് വിഷയത്തിലെ അപകടം. ഇന്ത്യയില്‍ ഈ ശ്രമം ആദ്യത്തേതല്ല.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 മാത്രമല്ല, എല്ലാ അനുബന്ധ പ്രസിഡൻഷ്യല്‍ ഉത്തരവുകളും ഭരണഘടന വ്യവസ്ഥകളും കാറ്റില്‍ പറത്തിക്കൊണ്ടാണ് 2019 ആഗസ്റ്റ് അഞ്ചിനും ആറിനുമായി പാർലമെന്‍റിന്‍റെ ഇരു സഭകളും ജമ്മുകശ്‌മീർ റീ ഓർഗനൈസേഷൻ ആക്‌ട് പാസാക്കിയത്. രണ്ട് പ്രധാന കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. ഒന്ന്, ഇന്ത്യയുടെ പൈതൃകത്തെ കുറിച്ച് രാജ്യം ഭരിക്കുന്ന ബിജെപിക്കും അവരുടെ പിന്നിലെ ശക്തിയായ ആർഎസ്എസിനുമുള്ള ദൃഢകാഴ്‌ചപ്പാട്. രണ്ട്, കോർപ്പറേറ്റ് താല്‍പര്യത്തെ സംരക്ഷിക്കാനുള്ള കേന്ദ്രഭരണകൂടത്തിന്‍റെ യാതൊരു മറയുമില്ലാത്ത ധൃതി.

ദ്വീപിന്‍റെ ചരിത്രം

ലക്ഷദ്വീപിന്‍റെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് ബോധ്യമാകുന്ന ഒരു യാഥാർഥ്യം ഒരു കാലത്ത് ലക്ഷദ്വീപ് മലബാറിന്‍റെ ഭാഗമായിരുന്നു എന്നതാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങൾ രൂപീകരിക്കുമ്പോൾ മലബാറും കൊച്ചിയും തിരുവിതാംകൂറുമായി നിന്ന നാട്ടുരാജ്യങ്ങൾ ചേർന്നാണ് കേരളം രൂപീകരിക്കപ്പെട്ടത്. അന്ന് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ മലബാറും ലക്ഷദ്വീപും ഒരേ നാട്ടുരാജാവിന്‍റെ അധീനതയിലായിരുന്നു. മലയാളം സംസാരിക്കുന്ന മുസ്ലീം ഭൂരിപക്ഷമുള്ള ജനത എന്തുകൊണ്ട് കേരളവുമായി ലയിച്ചില്ല എന്നത് ചരിത്ര ഗവേഷകർ അന്വേഷിക്കേണ്ടതാണ്.

Lakshadweep conflict violation of human rights fundamental rights
സേവ് ലക്ഷദ്വീപ് മുദ്രാവാക്യവുമായി ദ്വീപ് നിവാസികൾ

നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനില്‍ ലയിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ഇന്ത്യ ഗവൺമെന്‍റിന്‍റെ റിഫോംസ് കമ്മിഷണറായിരുന്ന വിപി മേനോൻ അടക്കമുള്ളവർ ഇക്കാര്യത്തില്‍ എടുത്ത നിലപാടുകളും ഇക്കാര്യത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. ആ ചരിത്രം നിലനില്‍ക്കുമ്പോൾ തന്നെ ലക്ഷദ്വീപിന്‍റെ വർത്തമാനകാലത്തെ കുറിച്ച് വലിയ ചർച്ചകൾ നടക്കുകയാണ്.

പുതിയ അഡ്‌മിനിസ്ട്രേറ്റരുടെ വരവ്

കേന്ദ്രഭരണ പ്രദേശ പദവി ലഭിച്ച ശേഷം നാളിതുവരെയില്ലാത്ത സ്വത്വ പ്രതിസന്ധി എന്തുകൊണ്ട് ഇപ്പോൾ മാത്രം ദ്വീപില്‍ ഉടലെടുത്തു. ദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളുടെ പേരില്‍ വിവാദ നായകനായ പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപില്‍ അഡ്‌മിനിസ്ട്രേറ്ററായി 2020 റിപ്പബ്ലിക് ദിനത്തിലാണ് എത്തുന്നത്. അദ്ദേഹത്തിന്‍റെ വരവ് തന്നെ ബിജെപിയും ആർഎസ്എസും പുലർത്തുന്ന പ്രതിലോമ വീക്ഷണത്തിന്‍റെ പ്രകടമായ പ്രഖ്യാപനത്തോടെയാണ് ഉണ്ടായത്.

പ്രഫുല്‍ പട്ടേലിന്‍റെ പൂർവകാല ചരിത്രവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ വീക്ഷണവും മാത്രമല്ല, പുതിയ ഭരണാധികാരിയുടെ നടപടികൾ നിറം, ഭക്ഷണം, വസ്ത്രധാരണം, ഭാഷ, വിശ്വാസം തുടങ്ങി എല്ലാ ജീവിത ബോധ്യങ്ങളെയും വിഷലിപ്‌തമാക്കുന്നതിനാല്‍ ദ്വീപ് നിവാസികളില്‍ ഭയം നിറച്ചു. പിന്നീടുണ്ടായ ഓരോ നടപടിയും നിയമപരിഷ്കാരങ്ങളും ആ ഭയം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.

രണ്ട് രീതിയിലാണ് ഈ പരിഷ്‌കാരങ്ങൾ ദ്വീപില്‍ അടിച്ചേല്‍പ്പിക്കുന്നത്. ഒന്ന് ദ്വീപിന്‍റെ തനത് സംസ്‌കൃതിയും ജീവിത ചര്യകളും പൂർണമായും നശിപ്പിച്ചുകൊണ്ട്, മറ്റൊന്ന് ജനതയുടെ ഭരണഘടന അവകാശങ്ങൾ പാടെ നിഷേധിച്ചുകൊണ്ട്. ഈ രണ്ട് രീതികൾക്കും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ ചരിത്ര നിലപാടുമായി ബന്ധമുണ്ട്. സവർണ ഹൈന്ദവതയുടെ സിദ്ധാന്തങ്ങൾ ഈ രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ രാജ്യത്തിന്‍റെ ബഹുസ്വരമായ ദർശന ബോധങ്ങളും വൈവിധ്യമാർന്ന സംസ്‌കൃതിയും ഉൾക്കൊള്ളാൻ ശ്രമിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. നാലായിരം വർഷത്തെ സാംസ്കാരിക ചരിത്രമുള്ള ഭാരതം ഒരിക്കല്‍പോലും ഏകമതരാഷ്ട്രം എന്ന ചിന്ത വെച്ചുപുലർത്തുന്നില്ല. നിലനിന്നിരുന്ന എല്ലാ വിശ്വാസങ്ങളും അതിന്‍റെ പൈതൃകങ്ങളും ഇനിയും തുടരണമെന്ന ചിന്തയില്‍ അധിഷ്ഠിതമാണ് ഈ രാജ്യത്തിന്‍റെ സ്വത്വ ദർശന ബോധം.

മതം രാഷ്ട്രീയത്തില്‍ ഇടപെടാൻ തുടങ്ങിയതോടെയാണ് മറ്റ് മതരാഷ്ട്രങ്ങളില്‍ ഉണ്ടാകുന്ന പൗരത്വ ഭീഷണി ഇന്ത്യയിലും ചർച്ചയായത്. ഒരു മതത്തെ അല്ലെങ്കില്‍ സമൂഹത്തെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു നയപരിപാടിയും ഇന്ത്യയില്‍ സാധ്യമല്ല എന്നത് ഭരണാധികാരികൾ ഉൾക്കൊള്ളുന്നില്ല എന്നതാണ് ലക്ഷദ്വീപില്‍ സംഭവിക്കുന്നത്. രാഷ്ട്രീയ അധികാരത്തിന് മതത്തെ ഉപയോഗിക്കുമ്പോൾ ദുർബല ജനവിഭാഗങ്ങൾക്ക് അത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ എല്ലാ അർഥത്തിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നതായി ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങൾ പരിശോധിച്ചാല്‍ മനസിലാകും.

കടലിനും കരയ്ക്കും മേലെ കരിനിയമങ്ങൾ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ലക്ഷദ്വീപിലെ ജനസമൂഹം ഉയർത്തിപ്പിടിച്ച പ്രക്ഷോഭ സമരങ്ങൾ ദ്വീപ് ഭരിക്കുന്ന അഡ്‌മിനിസ്ട്രേറ്ററെ സ്വാഭാവികമായും അലോസരപ്പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ടു തന്നെ 95 % ത്തിലധികം മുസ്ലിങ്ങൾ അധിവസിക്കുന്ന ലക്ഷദ്വീപിന്‍റെ സമാധാന ജീവിതം തകർക്കുക എന്നതായിരുന്നു അഡ്മിനിസ്ട്രേറ്ററിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം.

കേരളവുമായി അഭേദ്യമായ ബന്ധം സൂക്ഷിക്കുന്ന ജനതയാണ് ലക്ഷദ്വീപ്. ദ്വീപ് ജനതയുടെ സമരവീര്യവും ഉന്നത സംസ്ക്കാരവും നിലനിർത്തുന്നതിൽ കേരളവുമായുള്ള ബന്ധം കരുത്തു പകരുന്നുണ്ട്. അതിനാല്‍ വര്‍ഷങ്ങളായി ചരക്കു നീക്കത്തിനും ഗതാഗതത്തിനും ബേപ്പൂരിനെ ആശ്രയിക്കുന്ന രീതി മാറ്റി. ഇനി മുതൽ കർണാടകത്തിന്‍റെ ഭാഗമായ മംഗലാപുരത്തെ മാത്രം ആശ്രയിക്കണമെന്ന തീരുമാനം കൈക്കൊണ്ടത് അങ്ങനെയൊരു ബോധ്യത്തിലാണ്. ഗോവധ നിരോധനം നടപ്പാക്കിയും ഭക്ഷണത്തിൽ നിന്നും ബീഫ് നീക്കം ചെയ്തും ഭക്ഷണം എന്ന അടിസ്ഥാന ആവശ്യത്തെ പോലും അഡ്മിനിസ്ട്രേറ്റർ നിഷേധിച്ചു.

ദ്വീപിലെ ഭൂരിപക്ഷ സമൂഹത്തിന്‍റെ ഏക വരുമാന മാര്‍ഗ്ഗമായ മീന്‍പിടിത്തം ക്ലേശകരമാക്കി മാറ്റുന്ന തരത്തിൽ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്ന പേരില്‍ മത്സ്യതൊഴിലാളികളുടെ വള്ളവും വലകളും മറ്റും സൂക്ഷിക്കുന്ന ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റുക, സര്‍ക്കാര്‍ ഓഫീസുകളിലെ താല്‍ക്കാലിക ജീവനക്കാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടുക എന്നിവയെല്ലാം ജീവിത മാർഗവും വരുമാനവും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ തന്നെ നടപ്പാക്കിയതാണ്.

മദ്യം കടന്നു ചെല്ലാത്ത ലക്ഷദ്വീപിൽ, ടൂറിസത്തിന്‍റെ പേരിൽ മദ്യ നിരോധനം എടുത്തുകളഞ്ഞ് ദ്വീപിന്‍റെ സാംസ്കാരിക തനിമ നശിപ്പിക്കുന്നതാണെന്ന കാര്യത്തില്‍ തർക്കമില്ലാത്തതാണ്. ബീഫിന് നിരോധനം ഏർപ്പെടുത്തിയ നാട്ടില്‍ മദ്യത്തിന് അനുമതി നല്‍കിയതിലെ വൈരുദ്ധ്യം ഇനിയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ടൂറിസം വികസനം എന്ന പേരു പറയുമ്പോൾ തന്നെ ടൂറിസം വകുപ്പില്‍ നിന്ന് പ്രാദേശികരായ 190 ഓളം പേരെയാണ് അഡ്‌മിനിസ്ട്രേറ്റർ പിരിച്ചുവിട്ടത്.

Lakshadweep conflict violation of human rights fundamental rights
ഹൃദയത്തിലേറ്റ മുറിവുമായി ലക്ഷദ്വീപ്

38 ഓളം അങ്കണവാടികൾ അടച്ചുപൂട്ടി. രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് ദ്വീപ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തുമെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ദ്വീപിന്‍റെ എല്ലാ തരത്തിലുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന രീതിയില്‍ പുതിയ പരിഷ്‌കാര നടപടികൾ വന്നുകൊണ്ടിരിക്കുകയാണ്. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ദ്വീപ് പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചും എല്ലാ അധികാരങ്ങളും അഡ്മിനിസ്ട്രേറ്ററുടെ കൈകളിൽ കേന്ദ്രീകരിച്ചും മുന്നോട്ട് പോകുമ്പോൾ സംസ്കാരിക കീഴ്പ്പെടുത്തലിലൂടെ, മാനസികമായ അടിമത്തത്തിലേക്കും അസ്വാതന്ത്ര്യത്തിലേക്കും ദ്വീപിനെ നയിക്കുകയാണ് അഡ്മിനിസ്ട്രേറ്റർ.

പ്രതീക്ഷയുടെ തുരുത്ത് തേടി

ദ്വീപിലെ അളവറ്റ മത്സ്യസമ്പത്ത് കൊള്ളയടിക്കാനും ടൂറിസത്തിന്‍റെ പേരില്‍ ദ്വീപ് കോർപ്പറേറ്റുകൾക്ക് വില്‍ക്കാനും നടത്തുന്ന ശ്രമങ്ങളാണ് ഇതെല്ലാമെന്ന് ദ്വീപ് നിവാസികൾ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ പ്രതിഷേധങ്ങളും ശക്തമാണ്. ലക്ഷദ്വീപിന് വേണ്ടി കേരളവും പ്രക്ഷോഭങ്ങളില്‍ പങ്ക് ചേർന്നിട്ടുണ്ട്. വരാനിരിക്കുന്ന ദിനങ്ങളും അഡ്‌മിനിസ്ട്രേറ്ററുടെ നടപടികളും ദ്വീപിനെ ആശങ്കയിലാക്കുകയാണ്. പക്ഷേ കീഴടങ്ങാൻ ദ്വീപ് തയ്യാറല്ല. ഭരണഘടനയില്‍ അധിഷ്‌ഠിതമായ ഈ രാജ്യം ലക്ഷദ്വീപിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ ദ്വീപ് നിവാസിയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.