ETV Bharat / state

കുസാറ്റ് ദുരന്തം; ഹൈക്കോടതിയെ സമീപിച്ച് കെഎസ്‌യു; സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യം

author img

By ETV Bharat Kerala Team

Published : Dec 4, 2023, 4:07 PM IST

Cusat Tech Fest Tragedy: കുസാറ്റിലുണ്ടായ ദുരന്തത്തില്‍ അന്വേഷണം നടത്തണമെന്ന് കെഎസ്‌യു. ഹര്‍ജി സമര്‍പ്പിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍. സർവ്വകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും ആരോപണം.

KSU Approached HC On Cusat Tech Fest Tragedy  കുസാറ്റ് ദുരന്തം  ഹൈക്കോടതിയെ സമീപിച്ച് കെഎസ്‌യു  കെഎസ്‌യു വാര്‍ത്തകള്‍  കെഎസ്‌യു പുതിയ വാര്‍ത്തകള്‍  കുസാറ്റിലെ ടെക്‌ഫെസ്റ്റ്  കളമശ്ശേരിയിലെ കുസാറ്റ്  കെഎസ്‌യു ഹൈക്കോടതിയില്‍  അലോഷ്യസ് സേവ്യര്‍ ഹൈക്കോടതിയില്‍  KSU Approached HC  Cusat Tech Fest Tragedy  Cusat Tech Fest
KSU Approached HC On Cusat Tech Fest Tragedy

എറണാകുളം : കളമശ്ശേരി കുസാറ്റിലെ ടെക്‌ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു ഹൈക്കോടതിയില്‍. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പാൾ നൽകിയ കത്ത് രജിസ്ട്രാർ അവഗണിച്ചതാണ് ദുരന്തത്തിന്‍റെ വ്യാപ്‌തി കൂട്ടിയതെന്ന് ഹർജിയിൽ പറയുന്നു (Cusat Tech Fest Tragedy).

സർവ്വകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള മാർഗനിർദേശങ്ങൾ അവഗണിച്ചെന്നും ഹർജിയിൽ പറയുന്നു. സംസ്ഥാനത്തെ സർവ്വകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് ആദ്യമായുണ്ടായ ദുരന്തം എന്ന നിലയിൽ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ആവശ്യം (HC On Cusat Tech Fest Tragedy).

കെഎസ്‌യു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്‌ച (ഡിസംബര്‍ 5) പരിഗണിക്കും. ദുരന്തം സംബന്ധിച്ച് അന്വേഷണം നടത്താനായി സിൻഡിക്കേറ്റ് നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് വിഷയം ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശാനുസരണം സാങ്കേതിക വിദഗ്‌ധ സമിതിയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ട് (KSU Approached HC).

മകള്‍ ഇനി മാതാപിതാക്കള്‍ക്കൊപ്പം: ഇരട്ട സഹോദരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ഇരയായ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ട് ഹൈക്കോടതി. കുട്ടിയുടെ താത്‌പര്യം കൂടി പരിഗണിച്ചാണ് കോടതി നടപടി. കോട്ടയം സ്വദേശികളായ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ് (Kottayam Rape Case).

തന്‍റെതല്ലാത്ത തെറ്റിന് കുട്ടി ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്ന് മാതാപിതാക്കൾ കോടതിയെ അറിയിച്ചു. പീഡന വിവരം പുറത്തറിഞ്ഞതോടെ പെൺകുട്ടി ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലായിരുന്നു. തുടർന്നാണ് കുട്ടിയെ തങ്ങള്‍ക്കൊപ്പം വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത് (News Updates In Kollam).

പെണ്‍കുട്ടിയുടെ താത്‌പര്യം ആരായാന്‍ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയ്‌ക്ക് കോടതി നിര്‍ദേശം നല്‍കി. മാതാപിതാക്കൾക്കൊപ്പം പോകാൻ കുട്ടി ആഗ്രഹം പ്രകടിപ്പിച്ചതായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

കെഎസ്‌ആര്‍ടിസി നല്‍കിയ ഹര്‍ജി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികൾ നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആർടിസി നൽകിയ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാർ സാവകാശം തേടി. ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കാനായി മാറ്റി (HC On KSRTC).

ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്ര നിയമത്തിനെതിരെ ഹർജി നൽകാൻ സർക്കാരിന് കീഴിൽ ഉള്ള കെഎസ്ആര്‍ടിസിക്ക് എങ്ങനെ സാധിക്കും എന്ന സംശയം കോടതി പ്രകടിപ്പിച്ചു. നിയമത്തെ ചോദ്യം ചെയ്യാൻ എന്തെങ്കിലും കാരണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. 2023 ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ രണ്ട് വകുപ്പുകൾ 1988ലെ മോട്ടോർ വാഹന നിയമത്തിനെതിരാണെന്നാണ് കെഎസ്ആര്‍ടിസിയുടെ ആരോപണം.
അതിനാൽ പ്രസ്‌തുത ചട്ടങ്ങൾ പ്രകാരം ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് അനുവദിച്ച നടപടി റദ്ദാക്കണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം (KSRTC).

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത കോൺട്രാക്‌ട്‌ ക്യാരേജ് വാഹനങ്ങൾ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കുന്നുവെന്നതാണ് നിലവിലുള്ള ആക്ഷേപം. ഇത്തരം പെർമിറ്റുള്ള പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടില്‍ സര്‍വീസ് നടത്തിയ റോബിൻ ബസ് കഴിഞ്ഞ ദിവസം സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നാലിടത്തായി തടയുകയും പിഴ ഈടാക്കുകയും ചെയ്‌തിരുന്നു (KSRTC Issues).

also read: കുസാറ്റ് ദുരന്തം : തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവര്‍ക്ക് കണ്ണീരോടെ വിടനല്‍കി വിദ്യാര്‍ഥികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.