ETV Bharat / state

കോതമംഗലം പള്ളിത്തര്‍ക്കം; ആര്‍ഡിഒയെ തടഞ്ഞ് വിശ്വാസികള്‍

പൊലീസ് അകമ്പടിയോടെ എത്തിയ ആർഡിഒയും തഹസിൽദാരും വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പള്ളിയില്‍ പ്രവേശിക്കാതെ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

kothamangalam church  കോതമംഗലം പള്ളിത്തര്‍ക്കം  കോതമംഗലം എറണാകുളം  kothamangalam ernakulam  ആര്‍ഡിഒയെ തടഞ്ഞു
കോതമംഗലം പള്ളിത്തര്‍ക്കം; ആര്‍ഡിഒയെ തടഞ്ഞ് വിശ്വാസികള്‍
author img

By

Published : Dec 31, 2019, 7:14 PM IST

എറണാകുളം: ഓർത്തഡോക്‌സ്‌ പക്ഷത്തിന് അനുകൂലമായ കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജില്ലാകലക്‌ടറുടെ നോട്ടീസുമായി എത്തിയ ആർഡിഒയെയും സംഘത്തെയും കോതമംഗലം മാർത്തോമ ചെറിയപള്ളിയില്‍ വിശ്വാസികള്‍ തടഞ്ഞു. പൊലീസ് അകമ്പടിയോടെ എത്തിയ ആർഡിഒയും തഹസിൽദാരും വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പള്ളിയില്‍ പ്രവേശിക്കാതെ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. നോട്ടീസ് പള്ളിയുടെ മതിലിൽ പതിച്ച് നടപടിക്രമം പൂർത്തിയാക്കി ആർഡിഒ മടങ്ങി.

കോതമംഗലം പള്ളിത്തര്‍ക്കം; ആര്‍ഡിഒയെ തടഞ്ഞ് വിശ്വാസികള്‍

ഓർത്തഡോക്‌സ്‌-യാക്കോബായ സഭകള്‍ തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ ഫാദർ തോമസ് പോൾ റമ്പാൻ കേരള ഹൈക്കോടതിയിൽ കേസ്‌ ഫയൽ ചെയ്‌തിരുന്നു. കേസിൽ കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായം നടപ്പാക്കുന്നതിന് ചെറിയപള്ളിയുടെയും അനുബന്ധ കെട്ടിടങ്ങളുടെയും താക്കോലുകൾ എറണാകുളം ജില്ലാ കലക്‌ടർ മുമ്പാകെ സമർപ്പിക്കാൻ നിർദേശിക്കുന്ന നോട്ടീസാണ് ജില്ലാകലക്‌ടർക്ക് വേണ്ടി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഒപ്പിട്ട് നൽകിയത്. വിശ്വാസികൾ മുദ്രാവാക്യമുയർത്തിയും കൂട്ടപ്രാർഥന ചൊല്ലിയും പള്ളിയില്‍ പ്രതിഷേധിക്കുകയായിരുന്നു.

Intro:Body:കോതമംഗലം - കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോതമംഗലം മാർത്തോമ ചെറിയപള്ളി യെ സംബന്ധിച്ച് ഓർത്തഡോക്സ് പക്ഷത്തിന് അനുകൂലമായ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജില്ലാകളക്ടറുടെ നോട്ടീസുമായി എത്തിയ RD0 യോയും സംഘത്തിനും വിശ്വാസികൾ തീർത്ത പ്രതിരോധം മറികടന്ന് പള്ളിയിൽ പ്രവേശിക്കാൻ ആയില്ല; നോട്ടീസ് പള്ളിയുടെ മതിലിൽ പതിച്ച് നടപടിക്രമം പൂർത്തിയാക്കി RDO മടങ്ങി.

ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സഭാതർക്കം നിലനിൽക്കുന്ന കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ ഫാദർ തോമസ് പോൾ റമ്പാൻ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള കേസിൽ കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായം നടപ്പാക്കുന്നതിന് കോതമംഗലം മാർതോമ ചെറിയപള്ളി യുടെയും, പള്ളി സ്ഥിതി ചെയ്യുന്ന അനുബന്ധ കെട്ടിടങ്ങളുടെയും താക്കോലുകൾ എറണാകുളം ജില്ലാ കളക്ടർ മുമ്പാകെ സമർപ്പിക്കാൻ നിർദ്ദേശിക്കുന്ന നോട്ടീസ് ആണ് ജില്ലാകളക്ടർക്ക് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഒപ്പിട്ട് നൽകിയിരിക്കുന്നത്. പോലീസ് അകമ്പടിയോടെ എത്തിയ ആർഡിയോ രേണുവും തഹസിൽദാർ റേച്ചലും അടങ്ങിയ സംഘം വിശ്വാസികളുടെ പ്രതിരോധ മൂലം അകത്ത് കടക്കാനാവാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കുക യായിരുന്നു. വിശ്വാസികൾ മുദ്രാവാക്യമുയർത്തി യും കൂട്ടപ്രാർത്ഥന ചൊല്ലിയും ആണ് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്.Conclusion:kothamangalam
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.