ETV Bharat / state

പ്രവാസികളെ വരവേല്‍ക്കാന്‍ കൊച്ചി തയ്യാര്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധിക്കാനായി തെര്‍മല്‍ സ്‌കാനറുകള്‍ സജ്ജം.

kochi ready  expatriates  പ്രവാസി മടക്കം  നെടുമ്പാശേരി വിമാനത്താവളം  കൊച്ചി തുറമുഖം  കൊവിഡ് രോഗബാധ  അന്താരാഷ്‌ട്ര ഗതാഗത സംവിധാനം  തെര്‍മല്‍ സ്‌കാനിങ്  കൊവിഡ് നോഡല്‍ ഓഫീസര്‍  ഡബിള്‍ ചേംബര്‍ ടാക്‌സി
പ്രവാസികളെ വരവേല്‍ക്കാന്‍ കൊച്ചി തയ്യാര്‍
author img

By

Published : May 6, 2020, 6:33 PM IST

കൊച്ചി: പ്രവാസികൾ തിരിച്ചെത്താനിരിക്കെ നെടുമ്പാശേരി വിമാനത്താവളത്തിലും കൊച്ചി തുറമുഖത്തും ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് രോഗബാധയുടെ രണ്ടാം ഘട്ടത്തിൽ രോഗം പടരാനുള്ള പ്രധാന കേന്ദ്രമായിരുന്ന വിമാനത്താവളത്തില്‍ പഴുതടച്ച ക്രമീകരണങ്ങളാണ് പൂർത്തിയാക്കിയത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം കൊച്ചി വിമാനത്താവളത്തില്‍ അന്താരാഷ്‌ട്ര ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാവുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും രോഗബാധ ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികള്‍ ആരോഗ്യവകുപ്പ് മുന്‍കൂട്ടി സ്വീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവരുമായുള്ള ആദ്യഘട്ട സമ്പര്‍ക്കം പരമാവധി കുറയ്ക്കാ‌നാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതു പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. പരിശോധനക്കായി ചുമതലപ്പെടുത്തുന്നവരുടെ എണ്ണം കുറയ്ക്കാ‌നും ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷ.

പ്രവാസികളെ വരവേല്‍ക്കാന്‍ കൊച്ചി തയ്യാര്‍

നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നവരെ പരിശോധിക്കാനായി തെര്‍മല്‍ സ്‌കാനറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ ശരീര ഊഷ്‌മാവ് ഉയര്‍ന്ന നിലയിലുള്ളവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവരെ ജില്ലാ ഭരണകൂടം തയ്യാറാക്കിയ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിദേശത്ത് നിന്നെത്തുന്നവരുടെ വിവരങ്ങള്‍ അപഗ്രഥിക്കാനാവശ്യമായ സൗകര്യങ്ങൾ ക്രമീകരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. തുറമുഖത്ത് തെര്‍മല്‍ സ്‌കാനിങ് സംവിധാനം ഉടന്‍ തന്നെ ലഭ്യമാക്കും. വിമാനത്താവളത്തിലെയും തുറമുഖത്തെയും കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ.ഹനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിദേശത്ത് നിന്നെത്തുന്നവരെ താമസിപ്പിക്കാനുള്ള നിരീക്ഷണ കേന്ദ്രങ്ങളും സജ്ജമാണ്.

ജില്ലയിലാകെ 4,000 വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളവും വൈദ്യുതിയും അറ്റാച്ച്ഡ് ബാത്ത്‌റൂം സംവിധാനവുമുള്ള വീടുകള്‍ മാത്രമേ അവസാന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. നേരത്തെ ഗ്രാമപഞ്ചായത്തുകളില്‍ മാത്രം നാലായിരത്തിലധികം വീടുകള്‍ കണ്ടെത്തിയിരുന്നുവെങ്കിലും അസൗകര്യങ്ങള്‍ മൂലം നിരവധി വീടുകള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2,200 വീടുകളും മുനിസിപ്പാലിറ്റി പരിധിയില്‍ 2,000 വീടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന് പുറമെ ഹോട്ടലുകളിലും ഹോസ്റ്റലുകളിലും വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് താമസസൗകര്യമൊരുക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിനായി ഡബിള്‍ ചേംബര്‍ ടാക്‌സി കാറുകളും തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ ടാക്‌സി ഡ്രൈവർമാരിലേക്ക് രോഗം പടരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.