എറണാകുളം: രാജ്യത്തിന്‍റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായ ചടങ്ങുകളോടെ കൊച്ചി നാവിക സേനാ ആസ്ഥാനത്ത് നടന്നു. ദക്ഷിണ നാവിക സേന വൈസ് അഡ്മിറൽ എ.കെ.ചൗള സ്വാതന്ത്രദിന പരേഡിനെ അഭിവാദ്യം ചെയ്തു. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാരെ അനുസ്മരിച്ച് നാവിക സേനയുടെ യുദ്ധസ്മാരകത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. 24 പേരടങ്ങുന്ന നാല് സായുധ സേന പ്ലാട്ടൂണുകൾ ഉൾപ്പടെ പതിനാറ് പ്ലാട്ടൂണുകളാണ് പരേഡിൽ അണിനിരന്നത്. സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് വൈസ് അഡ്മിറൽ എ.കെ. ചൗള പരേഡിനെ അഭിസംബോധന ചെയ്തു. രാജ്യത്തിനും ജനങ്ങൾക്കും സുരക്ഷയൊരുക്കുന്നതിനും രാജ്യപുരോഗതിക്കും വേണ്ടി ഏറെ ജാഗരൂഗരായി പ്രവർത്തിക്കേണ്ട ആവശ്യകതയെപറ്റി അദ്ദേഹം ഓർമിച്ചു.സാമ്പത്തിക രംഗത്തും ശാസ്ത്ര സങ്കേതിക മേഖലകളിലും രാജ്യം കൈവരിച്ച നേട്ടങ്ങളും വൈസ് അഡ്മിറൽ ചൂണ്ടി കാണിച്ചു
കമേൻഡർ സച്ചിൻ റാവത്തിന്റെയും റിയർ അസ്മിറൽ ആർ.ജെ. നടകരണിയുടെയും നേതൃത്വത്തിലുള്ള നേവി ബാന്‍റ് സംഘം ചടങ്ങിൽ പ്രകടനം നടത്തി. നാവിക സേനാ ആസ്ഥാനത്തെ കപ്പലുകൾ ഉൾപ്പടെ വർണ്ണാഭമായി അലങ്കരിച്ചതും സ്വാതന്ത്രദിനാഘോഷ ചടങ്ങുകൾക്ക് മിഴിവേകി.