ന്യൂഡൽഹി: കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന് ഡ്രോണുകൾ ഉപയോഗിക്കാൻ പ്രത്യേക ഇളവ് അനുവദിച്ച് കേന്ദ്രം. വാട്ടർ മെട്രോയുടെ വികസന പ്രവർത്തനങ്ങൾക്കായാണ് ഡ്രോണുകൾ ഉപയോഗിക്കാൻ നിലവിൽ അനുമതി ലഭിച്ചത്.
വാട്ടർ മെട്രോയുടെ ആദ്യ ഘട്ടം പൂർത്തിയാകുന്നതുവരെയോ 2021 ഡിസംബർ 31 വരെയോ ഇളവ് പ്രബല്ല്യത്തിലുണ്ടാകുമെന്ന് കേന്ദ്രം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
കേന്ദ്ര സർക്കാർ അനുശാസിക്കുന്ന മാർഗനിർദേശങ്ങളിൽ എന്തെങ്കിലും പിഴവുകൾ സംസ്ഥാനത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായാൽ ഇളവുകൾ അസാധുവാകുമെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ട് നാടിന് സമർപ്പിച്ചത്.