എറണാകുളം: എം.ജി റോഡ് മെട്രോ സ്റ്റേഷനെ മഹാത്മാഗാന്ധിയുടെ സ്‌മരണകളാൽ സമ്പന്നമാക്കി കൊച്ചി മെട്രോ. ഗാന്ധിയുടെ ജീവൻ തുടിക്കുന്ന ചുമർ ചിത്രവും, അപൂർവ ഫോട്ടോകളും മഹാത്മാഗാന്ധിയുടെ പേരിലുള്ള മെട്രോ സ്റ്റേഷനിൽ പുനർജനിച്ചിരിക്കുകയാണ്.
മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ ഗാന്ധി സ്‌മരണകളിലേക്ക് ആനയിക്കുന്നതാണ് മെട്രോ സ്റ്റേഷന്‍റെ പൂമുഖത്ത് ഒരുക്കിയ ചുമർ ചിത്രം. വിദ്യാര്‍ഥിയായ കാലത്തെ ചിത്രം, ലണ്ടന്‍ ജീവിതം, പട്ടേലിനും ടാഗോറിനും മൗലാനയ്ക്കും നെഹ്‌റുവിനൊപ്പമുള്ള അപൂര്‍വ ചിത്രങ്ങള്‍, മധുരയിലെ പ്രസംഗം, ഉപ്പുസത്യാഗ്രഹം, ലണ്ടനിലെ വട്ടമേശ സമ്മേളനം, ഗാന്ധിജി വെടിയേറ്റു വീണ ഫോട്ടോ, രക്തസാക്ഷിത്വം വരിച്ച ഗാന്ധിജിയുടെ ഫോട്ടോ ഉൾപ്പെടെ ഗാന്ധിജിയുടെ ജീവിതത്തിലെയും സ്വാതന്ത്ര്യ സമരകാലത്തെയും സുപ്രധാന സംഭവങ്ങളെല്ലാം മെട്രോ സ്റ്റേഷനിൽ ഒരുക്കിയ ഫോട്ടോകളിലുണ്ട്.
ധ്രുവ ആര്‍ട്‌സിലെ കലാകാരന്മാരാണ് ഗാന്ധിജിയുടെ വിവിധ കാലഘട്ടങ്ങളെ ചുവര്‍ചിത്രം ഒരുക്കിയിരിക്കുന്നത്. ബാങ്കുകളും വിവിധ ഏജൻസികളും പ്രവർത്തിക്കുന്ന കൊച്ചി മെട്രോ എം.ജി റോഡ് സ്റ്റേഷനിലെ പ്രോപ്പർട്ടി ഡെവലപ്‌മെന്‍റ് ഏരിയയ്ക്ക് ബാപ്പു കോംപ്ലെക്‌സ് എന്ന് നാമകരണം ചെയ്‌ത് രാഷ്ട്ര പിതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കുകയാണ് കൊച്ചി മെട്രോ.
Also Read: നിരീക്ഷണ ക്യാമറയോ മതിയായ ജീവനക്കാരോ ഇല്ല; ചിൽഡ്രൻസ് ഹോമിലെ സുരക്ഷ വീഴ്‌ചകള്‍