ETV Bharat / state

വെള്ളക്കെട്ട്: നഗരത്തിലെ പ്രധാന കനാലുകൾ ഉടന്‍ വൃത്തിയാക്കുമെന്ന് കലക്ട്ര്‍ - എറണാകുളം ജില്ലാ കലക്ടര്‍

ഇതിനായി 10 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. ഇതിൽ കെ.എം.ആർ.എലിന്‍റെ സഹകരണവുമുണ്ടാകും. കൂടുതൽ പഠനങ്ങൾക്കായി സാങ്കേതിക വിദഗ്ധരുടെ സംഘവും രൂപീകരിക്കും. കൊച്ചി സർവകലാശാല മേൽനോട്ടം വഹിക്കും.

വെള്ളക്കെട്ട്: നഗരത്തിലെ പ്രധാന കനാലുകൾ ഉടന്‍ വൃത്തിയാക്കുമെന്ന് കലക്ട്ര്‍
author img

By

Published : Nov 2, 2019, 10:43 PM IST

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പ്രധാന കനാലുകൾ വൃത്തിയാക്കുന്നതടക്കമുള്ള ജോലികൾ ഉടൻ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ് ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും പദ്ധതികൾ നടപ്പാക്കുക. ഇതിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായും കലക്ടർ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് പെട്ടെന്നുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികളാണ് ആദ്യമുണ്ടാകുക. ഇതിനായി 10 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. ഇതിൽ കെ.എം.ആർ.എലിന്‍റ സഹകരണവുമുണ്ടാകും. കൂടുതൽ പഠനങ്ങൾക്കായി സാങ്കേതിക വിദഗ്ധരുടെ സംഘവും രൂപീകരിക്കും. പദ്ധതിക്ക് കൊച്ചി സർവകലാശാല മേൽനോട്ടം വഹിക്കും. റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കാനകളിൽ തടസമുള്ള ഭാഗങ്ങൾ തിരിച്ചറിയും.

ആർക്കൈവ്സ് വകുപ്പിന്‍റെ സഹകരണത്തോടെ നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങൾ കണ്ടെത്തും. പേരണ്ടൂർ, മുല്ലശ്ശേരി, ഇടപ്പള്ളി തുടങ്ങിയ പൊതു കനാലുകൾ ശുചീകരിക്കുന്നതിനുള്ള നടപടികളും ഇതോടൊപ്പമുണ്ടാകും. തീരദേശ പരിപാലന നിയമത്തിന്‍റെ ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചു. ഇത് കണ്ടു പിടിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കും. കൊച്ചി സബ് കലക്ടറുടെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും നടപടികൾ. ലംഘനം ശ്രദ്ധയിൽ പെട്ടാൽ നോട്ടീസ് അയക്കും. ഇതിനായുള്ള കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞതായും കലക്ടർ പറഞ്ഞു.

ജില്ലയിലെ മാലിന്യ സംസ്കരണം കൃത്യമായ രീതിയിൽ നടപ്പിലാക്കുന്നതിനായി നടപടികൾ സ്വീകരിച്ചതായും കലക്ടർ അറിയിച്ചു. ഏറ്റവും കൂടുതൽ മാലിന്യപ്രശ്നം നേരിടുന്ന കളമശേരി നഗരസഭക്ക് പ്രശ്ന പരിഹാരത്തിനായി മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Intro:Body:കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പ്രധാന കനാലുകൾ വൃത്തിയാക്കുന്നതടക്കമുള്ള ജോലികൾ ഉടൻ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും പദ്ധതികൾ നടപ്പാക്കുക. ഇതിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായും കളക്ടർ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് പെട്ടെന്നുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികളാണ് ആദ്യമുണ്ടാകുക. ഇതിനായി 10 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. ഇതിൽ കെ.എം.ആർ.എലിന്റെ സഹകരണവുമുണ്ടാകും. കൂടുതൽ പഠനങ്ങൾക്കായി സാങ്കേതിക വിദഗ്ധരുടെ സംഘവും രൂപീകരിക്കും. കൊച്ചി സർവകലാശാല ഇതിന്റെ മേൽനോട്ടം വഹിക്കും. റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കാനകളിൽ തടസമുള്ള ഭാഗങ്ങൾ തിരിച്ചറിയും. ആർക്കൈവ്സ് വകുപ്പിന്റെ സഹകരണത്തോടെ നഗരത്തിലെ ഡ്രയിനേജ് സംവിധാനങ്ങൾ കണ്ടെത്തും. പേരണ്ടൂർ, മുല്ലശ്ശേരി, ഇടപ്പള്ളി തുടങ്ങിയ പൊതു കനാലുകൾ ശുചീകരിക്കുന്നതിനുള്ള നടപടികളും ഇതോടൊപ്പം ഉണ്ടാകും.

തീരദേശ പരിപാലന നിയമത്തിന്റെ ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. ഇത് കണ്ടു പിടിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കും. കൊച്ചി സബ് കളക്ടറുടെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും നടപടികൾ. ലംഘനം ശ്രദ്ധയിൽ പെട്ടാൽ നോട്ടീസ് അയക്കും. ഇതിനായുള്ള കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞതായും കളക്ടർ അറിയിച്ചു. ജില്ലയിലെ മാലിന്യ സംസ്കരണം കൃത്യമായ രീതിയിൽ നടപ്പിലാക്കുന്നതിനായി നടപടികൾ സ്വീകരിച്ചതായും കളക്ടർ അറിയിച്ചു. ഏറ്റവും കൂടുതൽ മാലിന്യപ്രശ്നം നേരിടുന്ന കളമശേരി നഗരസഭക്ക് പ്രശ്ന പരിഹാരത്തിനായി മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ETV Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.