ETV Bharat / state

സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞു

ഇന്നലെ രാത്രി ഞാറക്കല്‍ ആശുപത്രിയിക്ക് മുന്നില്‍ വെച്ചാണ് സിപിഐ ജില്ല സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്

വൈപ്പിൻ സർക്കാർ കോളേജിലെ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥി
author img

By

Published : Jul 18, 2019, 12:35 PM IST

എറണാകുളം: വൈപ്പിനിൽ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡി വൈ എഫ് ഐ പ്രവർത്തകർ ആശുപത്രിയിൽ തടഞ്ഞു. ഇന്നലെ രാത്രി ഞാറക്കൽ സർക്കാർ ആശുപത്രിക്ക് മുന്നിലാണ് എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞത്. എസ് എഫ് ഐ- എ ഐ എസ് എഫ് പ്രവർത്തകർ വൈപ്പിൻ സർക്കാർ കോളജിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരിക്കേറ്റ എ ഐ എസ് എഫ് കോളജ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു, സാലിഹ് എന്നിവരെ സന്ദർശിക്കാൻ രാത്രിയോടെ ആശുപത്രിയിലെത്തി മടങ്ങാൻ തയ്യാറാകുമ്പോഴായിരുന്നു സംഭവം. പിന്നീട് പൊലിസെത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.

അതേസമയം ജില്ലാ സെക്രട്ടറിയെ ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞുതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സി പി ഐയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി ഇന്ന് നടക്കുന്ന എൽ ഡി എഫ് പാലാരിവട്ടം മേൽപ്പാലം സമരം സി പി ഐ ബഹിഷ്കരിക്കും. ഇരുപാർട്ടികളുടെയും നേതാക്കൾ ഇടപെട്ട് അനുരഞ്ജന ശ്രമവും ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് എ ഐ എസ് എഫ് വൈപ്പിൻ കോളജിലേക്ക് മാർച്ച് നടത്തും

Intro:

Body:വൈപ്പിനിൽ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇന്നലെ രാത്രി ഞാറക്കൽ സർക്കാർ ആശുപത്രിക്ക് മുന്നിലാണ് സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. ഇന്നലെ എസ് എഫ് ഐ- എ ഐ എസ് എഫ് പ്രവർത്തകർ വൈപ്പിൻ സർക്കാർ കോളേജിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരിക്കേറ്റ എ ഐ എസ് എഫ് കോളേജ് യൂണിറ്റ് സെക്രട്ടറി ജിഷ്ണു, സാലിഹ് എന്നിവരെ സന്ദർശിക്കാൻ രാത്രിയോടെ ആശുപത്രിയിലെത്തിയപ്പോഴാണ് പി രാജുവിനെ പ്രവർത്തകർ തടഞ്ഞത്.

പരിക്കേറ്റ നേതാക്കളെ സന്ദർശിച്ചതിനുശേഷം ശേഷം ആശുപത്രിയിൽ നിന്ന് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ചില ഡിവൈഎഫ്ഐ പ്രവർത്തകർ തങ്ങളുടെ ബൈക്കുകളുമായി പി രാജുവിന്റെ കാർ തടഞ്ഞത്. ഇതിനെ തുടർന്ന് രാജുവും ചില സിപിഐ പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ തിരിഞ്ഞു. പിന്നീട് പോലീസെത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.

അതേസമയം ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സിപിഐയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന എൽഡിഎഫ് പാലാരിവട്ടം മേൽപ്പാലം സമരം സിപിഐ ബഹിഷ്കരിക്കും. ഇരുപാർട്ടികളുടെയും നേതാക്കൾ ഇടപെട്ട് അനുരഞ്ജന ശ്രമവും ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് എ ഐ എസ് എഫ് എഫ് വൈപ്പിൻ കോളേജിലേക്ക് മാർച്ച് നടത്തും.

ETV Bharat
Kochi

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.