ETV Bharat / state

കെവിന്‍ വധം: കൃത്യവിലോപം നടത്തിയ എസ്ഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്

പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ സൂചിപ്പിക്കുന്നത്. കേസില്‍ ആരോപണ വിധേയനായിരുന്ന എഎസ്ഐ ടി.എം ബിജുവിനെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു.

കെവിന്‍ വധം
author img

By

Published : Feb 16, 2019, 6:51 PM IST

കെവിന്‍ ദുരഭിമാനക്കൊല കേസില്‍ കൃത്യവിലോപം നടത്തിയ ഗാന്ധിനഗര്‍ എസ്ഐ ആയിരുന്ന എംഎസ് ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ്. കെവിനെ തട്ടിക്കൊണ്ടുപോയ എന്ന പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്നായിരുന്നു എസ്ഐക്കു നേരെ ഉയര്‍ന്ന ആരോപണം. കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ ആണ് നോട്ടീസ് നല്‍കിയത്.

15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. കെവിനെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും കേസെടുത്തില്ല, വീട് ആക്രമിക്കപ്പെട്ടു എന്നു കാണിച്ച് കെവിന്‍റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല തുടങ്ങിയ കൃത്യവിലോപങ്ങളാണ് ഷിബുവിനു മേല്‍ ചുമത്തിയിട്ടുള്ളത്.

കേസില്‍ ആരോപണ വിധേയനായിരുന്ന എസ്ഐ ടി.എം ബിജുവിനെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെന്‍ഷനില്‍ കഴിയുന്ന എം.എസ് ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Intro:കെവിൻ വധക്കേസിൽ കൃത്യവിലോപം നടത്തിയതിന് ഗാന്ധിനഗർ എസ്ഐ ആയിരുന്ന എം എസ് ഷിബുവിന് പിരിച്ചുവിടൽ നോട്ടീസ്

Body:കെവിനെ തട്ടിക്കൊണ്ടുപോയ എന്ന പരാതി ലഭിച്ചിട്ടും നടപടി എടുത്തിട്ടില്ല എന്നാണ് എസ്ഐക്കുനേരെ ഉണ്ടായിരുന്ന ആരോപണം കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ ആണ് നോട്ടീസ് നൽകിയത് 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത് കേസിൽ ആരോപണ വിധേയനായിരുന്നു എസ് ഐ ടി എം ബിജുവിനെ പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ പിരിച്ചുവിട്ടിരുന്നു ശേഷമാണ് സസ്പെൻഷനിൽ കഴിയുന്ന എംഎസ് ഷിബുവിന് പിരിച്ചുവിടൽ നോട്ടീസ് അയച്ചിരിക്കുന്നത്

Conclusion: etv ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.