ETV Bharat / state

'ഇസ്‌ലാം മതത്തിനെതിരെ ഒന്നും പറയുന്നില്ല'; കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

കേരള സ്‌റ്റോറി ചരിത്ര സിനിമയല്ലെന്നും സാങ്കൽപ്പിക കഥയാണെന്നും അതിനാല്‍ മതേതര സ്വഭാവമുള്ള കേരളീയ സമൂഹം സ്വീകരിക്കുമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി

Kerala Story screening  Kerala Story screening High Court cancelled plea  Kerala Story  High Court  plea to stop the screening Of Kerala Story  nothing against Islam  Teaser and trailer  ഇസ്‌ലാം മതത്തിനെതിരെ ഒന്നും പറയുന്നില്ല  കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി  കേരള സ്‌റ്റോറി  കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം  പ്രദര്‍ശനം തടയണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി  ഹൈക്കോടതി  മതേതര സ്വഭാവമുള്ള കേരളീയ സമൂഹം  കേരളീയ സമൂഹം  ഡിവിഷൻ ബഞ്ച്
കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
author img

By

Published : May 5, 2023, 3:14 PM IST

എറണാകുളം: ദി കേരള സ്‌റ്റോറിയെ മതേതര സ്വഭാവമുള്ള കേരളീയ സമൂഹം സ്വീകരിക്കുമെന്ന് ഹൈക്കോടതി. ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്ന ആവശ്യവും ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. പ്രദർശനത്തിന് സ്‌റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയ കോടതി വിവാദ പരാമർശമടങ്ങിയ ടീസർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്‍പ്പടെ നീക്കം ചെയ്യാമെന്ന നിർമാതാക്കളുടെ ഉറപ്പും കോടതി രേഖപ്പെടുത്തി.

ചോദ്യങ്ങളുന്നയിച്ച് കോടതി: നിയമാനുസൃത സംവിധാനം വിലയിരുത്തിയതിന് ശേഷം പ്രദർശനത്തിന് അനുമതി നൽകിയതല്ലേ. ദി കേരള സ്‌റ്റോറി ചരിത്ര സിനിമയല്ല, മറിച്ച് സാങ്കൽപ്പിക കഥയാണ് അതില്‍. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചുകൊള്ളുമെന്ന് കോടതി അറിയിച്ചു. ചിത്രം പ്രദർശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇത് പുത്തന്‍ പ്രവണത: ഹിന്ദു സന്യാസിമാരെയും ക്രൈസ്‌തവ പുരോഹിതരെയും എത്രയോ ചിത്രങ്ങളിൽ കള്ളക്കടത്തുകാരായും മറ്റും ചിത്രീകരിച്ചിരിക്കുന്നു. അതൊക്കെ സാങ്കൽപ്പികമെന്ന രീതിയിൽ സ്വീകരിച്ചില്ലേ. അന്നൊന്നും ഒരു പ്രതിഷേധവും നടന്നില്ലല്ലോ. വിഗ്രഹത്തിൽ തുപ്പുന്ന രംഗങ്ങളടങ്ങിയ ചിത്രങ്ങൾ വരെ ഉണ്ടായി അന്നൊന്നും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലല്ലോ എന്നതടക്കമുള്ള ചോദ്യങ്ങളും കോടതിയിൽ നിന്നും ഹർജിക്കാർക്ക് നേരിടേണ്ടി വന്നു.

ഇസ്‌ലാമിനെതിരെ അല്ല: ഹർജിക്കാരുടെ ആവശ്യപ്രകാരം ചിത്രത്തിന്‍റെ ട്രെയിലറും ടീസറും പരിശോധിച്ച കോടതി ഇസ്‌ലാം മതത്തിനെതിരെ ഒന്നും പറയുന്നില്ലെന്നും, മറിച്ച് ഐഎസ്ഐഎസ് സംഘടനയ്‌ക്കെതിരെയാണ് പരാമർശങ്ങൾ ഉള്ളതെന്നും വിലയിരുത്തി. സിനിമയിൽ തെറ്റായി ചിത്രീകരിച്ചുവെന്ന് കരുതി ആശ്രമത്തിലോ കോൺവെന്‍റിലോ ആളുകൾ പോകാതിരിക്കുന്നുണ്ടോയെന്നും ജസ്‌റ്റിസുമാരായ എൻ നഗരേഷ്, സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് ചോദ്യമുയർത്തി.

എന്നാല്‍ യഥാർഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സൃഷ്‌ടിച്ച കഥയാണ് സിനിമയിലേതെന്ന് നിർമാതാവിന്‍റെ അഭിഭാഷകനും കോടതിയിൽ വ്യക്തമാക്കി. ചിത്രത്തിന്‍റെ ഉള്ളടക്കം വിശദമായി പരിശോധിച്ചതിനു ശേഷം സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും ഡെപൂട്ടി സോളിസിറ്റർ ജനറൽ അഡ്വ. എസ്.മനു കോടതിയെ അറിയിച്ചിരുന്നു. അതേസമയം മതസ്‌പർധ വളർത്തുന്ന രംഗങ്ങളടങ്ങിയ ചിത്രം പ്രദർശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ, ജംഇയത്ത് ഉലമ അടക്കം ആറോളം പേരാണ് ഹർജികൾ നൽകിയത്. ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യമുണ്ടായിരുന്നു. ഈ ഹർജികൾ ഹൈക്കോടതി പിന്നീട് വീണ്ടും പരിഗണിക്കും.

കേരള സ്‌റ്റോറി: ആദ ശര്‍മയെ കേന്ദ്ര കഥാപാത്രമാക്കി സുദിപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ദി കേരള സ്‌റ്റോറി. വിപുൽ അമൃത്‌ലാൽ ഷായുടെ സൺഷൈൻ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. കൂടാതെ കേരള സ്‌റ്റോറിയുടെ നിർമാതാവും ക്രിയേറ്റീവ് ഡയറക്‌ടറും സഹരചയിതാവും വിപുൽ അമൃത്‌ലാൽ ഷാ തന്നെയാണ്. കേരളത്തില്‍ നിന്ന് കാണാതായ 32,000 സ്‌ത്രീകളുടെ പിന്നിലെ സംഭവവികാസങ്ങളെ ചുറ്റിപറ്റിയുള്ളതാണ് ചിത്രമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം. മാത്രമല്ല ചിത്രത്തിന് കഴിഞ്ഞദിവസം സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതിയും നല്‍കിയിരുന്നു. സംഭാഷണങ്ങള്‍ ഉള്‍പ്പടെ വിവിധ ഇടങ്ങളിലായി 10 മാറ്റങ്ങള്‍ നിര്‍ദേശിച്ചായിരുന്നു സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.