എറണാകുളം: ജില്ലയില്‍ ഒമിക്രോൺ സ്ഥിരീകരിച്ച യുവാവിന്‍റെ റൂട്ട് മാപ്പ് ജില്ല ഭരണകൂടം പ്രസിദ്ധീകരിച്ചു. ഡിസംബർ ഏഴിന് പുലർച്ചെ മൂന്ന് മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിയത് മുതൽ 11-ാം തിയ്യതി രാവിലെ ഒമ്പത് വരെയുള്ള റൂട്ട് മാപ്പാണ് തയ്യാറാക്കിയത്. നിരീക്ഷണത്തിൽ കഴിയേണ്ട ഈ ദിവസങ്ങളിൽ ഷോപ്പിങ് മാൾ, തുണിക്കട, ഹോട്ടൽ എന്നിവിടങ്ങളിൽ ഇയാൾ എത്തിയിരുന്നു.
ഇവിടങ്ങളിൽ എത്തിയ സമയവും ചെലവഴിച്ച സമയവുമുൾപ്പടെ വിശദമായ റൂട്ട് മാപ്പാണ് പുറത്തുവന്നത്. ഡിസംബർ ഏഴിന് പുലർച്ചെ മൂന്ന് മണിക്കാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നമ്പർ എ.ഐ 934 എന്ന ഫ്ളൈറ്റില്‍ ഇയാൾ എത്തിയത്. ഒമ്പതാം തിയ്യതി സ്വന്തം കാറിൽ പുതിയകാവിലെ ആയുർവേദ ആശുപത്രിയിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്കായി എത്തി. 10:10 ന് സാമ്പിള്‍ നൽകി അഞ്ച് മിനിറ്റിന് ശേഷം മടങ്ങുകയുണ്ടായി.
ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
10-ാം തിയ്യതി ഊബർ ടാക്‌സിയിൽ ഉച്ചയ്ക്ക് 12:30 ന് പാലാരിവട്ടത്തുള്ള റിനൈ മെഡിസിറ്റിയെന്ന സ്വകാര്യ ആശുപത്രിയിലെത്തി. വൈകുന്നേരം 4:40 വരെയാണ് ഇവിടെ ചെലവഴിച്ചത്. പിന്നീട് വൈകിട്ട് 4:50 ഓടെ അറേബ്യൻ ഡ്രീംസ് ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ചു. 5.30 വരെ ചെലവഴിച്ചാണ് ഓട്ടോയിൽ കയറി വീട്ടിലെത്തിയത്. അന്നുതന്നെ സഹോദരനോടൊപ്പം ബൈക്കിൽ അബാദ് ന്യൂക്ലിയസ് മാളിലെ മാക്‌സ് സ്റ്റോറിൽ കയറി.
രാത്രി 7:30 മുതൽ 8:05 വരെയാണ് ഇവിടെ ചെലവഴിച്ചത്. 11-ാം തിയ്യതി രാവിലെ ഒമ്പത് മണിയ്ക്ക് വീണ്ടും പാലാരിവട്ടത്തെ ആശുപത്രിയിലെത്തി ആർ.ടി.പി.സി.ആർ പരിശോധ നടത്തിയതതായും റൂട്ട് മാപ്പിൽ നിന്ന് വ്യക്തമാണ്.സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ALSO READ: Kerala Covid Updates: സംസ്ഥാനത്ത് 3404 പേര്‍ക്ക് കൂടി COVID 19; 36 മരണം