എറണാകുളം: കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്നപേർ മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അപകടത്തിൽപെട്ട കാറിനെ പിന്തുടർന്ന ഓഡി കാർ ഓടിച്ചത് സൈജുവായിരുന്നു. ആറു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വെള്ളിയാഴ് സൈജുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
READ MORE: മോഡലുകളെ കാറില്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ അറസ്റ്റില്‍: Saiju Thankachan Arrested
Kerala models death: അപകടത്തിൽപെട്ട കാറിനെ അമിത വേഗതയിൽ സൈജു പിന്തുടർന്നതായി പൊലീസ് ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്ന് മടങ്ങവെ ഓഡി കാർ പിന്തുടരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മോഡലുകൾ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന അബ്ദുറഹ്മാൻ കാർ നിർത്തി സൈജുവുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് ഇരുകാറുകളും മത്സരിച്ച് ഓടുകയും അപകടം സംഭവിക്കുകയുമായിരുന്നു. അപകടം നടന്നയുടനെ സൈജു ഈ വിവരം ഹോട്ടലുടമ റോയി വയലാട്ടിനെ വിളിച്ചറിയിച്ചു. ഇതേ തുടർന്നാണ് ഹോട്ടലിലെ ഡി.ജെ പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ ഹോട്ടലുടമ നശിപ്പിച്ചത്.
ദുരുദ്യേശത്തോടെ സ്ത്രീകളെ പിന്തുടർന്നതിനും മനപൂർവമല്ലാത്ത നരഹത്യയ്ക്കും വാഹനാപകടത്തിന് കാരണക്കാരനായതിനുള്ള വകുപ്പുമാണ് സൈജുവിനെതിരെ ചുമത്തിയത്. നേരത്തെ ഒരു തവണ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ഒളിവിൽ പോയ സൈജുവിനെ വീണ്ടും സഹോദരൻ്റെ കൈവശം നോട്ടീസ് കൈമാറി വിളിപ്പിക്കുകയായിരുന്നു. പ്രതിയെ ഇന്ന് ഡി.ജെ പാർട്ടി നടന്ന കൊച്ചിയിലെ ഹോട്ടലിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തി.