തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി എറണാകുളം ജില്ലയിൽ നാമനിർദ്ദേശ പത്രികകളുടെ അച്ചടി പൂർത്തിയായി. ഡിസംബർ പത്തിനു രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകളുടെയും മത്സരാർത്ഥികൾക്കുള്ള ലഘുലേഖകളുടെയും അച്ചടിയും പൂർത്തിയായി. വരണാധികാരികൾക്കും ഉപവരണാധികൾക്കുമുള്ള പരിശീലനവും ഇതിനകം പൂർത്തിയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് യന്ത്രങ്ങളുടെ പരിശോധന അവസാന ഘട്ടത്തിലാണ്.
കാക്കനാട് ഗവൺമെൻ്റ് പ്രസിൽ അച്ചടി പൂർത്തിയാക്കിയ നാമനിർദ്ദേശ പത്രികകൾ ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കലക്‌ടർക്കു കൈമാറി. നവംബർ ഒൻപത് മുതൽ ഇത് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകും. പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകളുടെയും വോട്ടിംഗ് യന്ത്രങ്ങളുടെയും ആദ്യ ഘട്ട പരിശോധന ഒരാഴ്‌ചക്കുള്ളിൽ പൂർത്തിയാകും. പരിശോധനയുടെ ഭാഗമായുള്ള മോക്ക് പോളിങ് നവംബർ ഏഴിന് നടക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക്ക് പോളിങ് നടക്കുക. ജില്ലയിലെ 82 പഞ്ചായത്തുകളിലേക്കും 14 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 13 മുനിസിപ്പാലിറ്റികളിലേക്കും ഒരു കോർപറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് ഡിസംബർ പത്തിന് നടക്കുന്നത്.
എറണാകുളം ജില്ലയിൽ നാമനിർദ്ദേശ പത്രികകളുടെ അച്ചടി പൂർത്തിയായി - panchayat election
ജില്ലയിലെ മോക്ക് പോളിംഗ് നവംബർ ഏഴിന് നടത്തും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക്ക് പോളിങ്ങ് നടക്കുക
![എറണാകുളം ജില്ലയിൽ നാമനിർദ്ദേശ പത്രികകളുടെ അച്ചടി പൂർത്തിയായി തദ്ദേശ തിരഞ്ഞെടുപ്പ് local boady election എറണാകുളം ജില്ല തദ്ദേശ തിരഞ്ഞെടുപ്പ് panchayat election kerala election updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9455738-62-9455738-1604666826997.jpg?imwidth=3840)