ETV Bharat / state

ഇന്ത്യയിൽ ആദ്യം; ഉത്തരവുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ച് ഹൈക്കോടതി - കേരള ഹൈക്കോടതി

രാജ്യത്ത് മുന്‍പ് സുപ്രീം കോടതി മാത്രമാണ് ഇംഗ്ലീഷ് അല്ലാത്ത ഒരു ഭാഷയില്‍ ഉത്തരവ് പ്രസിദ്ധീകരിച്ചിരുന്നത്

High Court published the orders in Malayalam  kerala High Court news  kerala High Court  ഹൈക്കോടതി
ഹൈക്കോടതി
author img

By

Published : Feb 21, 2023, 2:48 PM IST

എറണാകുളം: ലോക മാതൃഭാഷ ദിനാചരണത്തിന്‍റെ ഭാഗമായി ഉത്തരവുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ച് കേരള ഹൈക്കോടതി. ഹൈക്കോടതിയുടെ രണ്ട് ഉത്തരവുകളാണ് മലയാളത്തിൽ പ്രസിദ്ധീകരിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിൻ്റെതാണ് ഈ ഉത്തരവുകൾ.

ഇന്ത്യയിൽ ആദ്യമായാണ് ഒരു ഹൈക്കോടതി പ്രാദേശിക ഭാഷയിൽ ഉത്തരവുകൾ പ്രസിദ്ധീകരിക്കുന്നത്. നേരത്തെ, 2019ൽ സുപ്രീം കോടതിയും സമാനമായ രീതി പരീക്ഷിച്ചിരുന്നു. ഈ റിപ്പബ്ലിക് ദിനത്തിൽ 1,268 വിധിന്യായങ്ങളായിരുന്നു 13 ഭാഷകളിലായി കോടതി പുറത്തിറക്കിയത്.

കോടതി വ്യവഹാരങ്ങൾ പ്രാദേശിക ഭാഷയിൽ പരിഭാഷപ്പെടുത്തി സാധാരണക്കാരന് കൂടി കാര്യങ്ങൾ മനസിലാക്കുന്നതിന് വേണ്ടിയാണ് ഇത്തരം പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ സുപ്രീം കോടതിയുൾപ്പെടെ തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.