എറണാകുളം: തൃക്കാക്കര നഗരസഭയിൽ പൊലീസ് സംരക്ഷണം അനിവാര്യമെന്ന് ഹൈക്കോടതി. പ്രതിപക്ഷ കൗൺസിലർമാരുടെ സമരത്തെ തുടർന്ന് നഗരസഭ കാര്യാലയത്തിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്നും ഇതേ തുടർന്ന് നഗരസഭയിൽ ഭരണ സ്‌തംഭനമാണെന്നും ആരോപിച്ച് അധ്യക്ഷ അജിത തങ്കപ്പൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
പൊലീസ് സംരക്ഷണം നൽകണമെന്ന കോടതിയുടെ മുൻ ഉത്തരവ് കർശനമായി നടപ്പാക്കണം. നഗരസഭയുടെ പ്രവർത്തനം തടസപ്പെടാൻ ഇടയാക്കിയതിനെ കുറിച്ച് സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.
പൊലീസ് സംരക്ഷണം നൽകുന്നില്ലെന്ന് ആരോപിച്ച് നഗരസഭ നൽകിയ കേസ് വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.
More Read: തൃക്കാക്കര പണക്കിഴി: പൊലീസ് സംരക്ഷണം നൽകുന്നില്ലെന്ന് ആരോപിച്ച് അജിത തങ്കപ്പൻ ഹൈക്കോടതിയിൽ
പൊലീസ് സംരക്ഷണം നൽകുന്നില്ലെന്ന് ആരോപിച്ച് അജിത തങ്കപ്പൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ എന്തുകൊണ്ടാണ് സംരക്ഷണം നൽകാത്തതെന്ന് കോടതി പൊലീസിന് അയച്ച നോട്ടീസിൽ മുൻപ് ചോദിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ ഇത്തരത്തിൽ സുരക്ഷയൊരുക്കാൻ പ്രയാസമുണ്ടെന്ന് പൊലീസ് ചെയർപേഴ്‌സണെ അറിയിച്ചു. ഇതേ തുടർന്ന് അധ്യക്ഷ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.