ETV Bharat / state

'രണ്ട് പേപ്പറുകൾ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടു', ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

Sabarimala Melsanthi draw case: തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഹര്‍ജി ദേവസ്വം ബെഞ്ച് ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും. എതിർകക്ഷികൾക്ക് നോട്ടീസ്.

author img

By ETV Bharat Kerala Team

Published : Nov 3, 2023, 12:47 PM IST

sabarimala  Kerala HC on Sabarimala Melsanthi draw  ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണം  ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ്  ഹൈക്കോടതി  ദേവസ്വം ബെഞ്ച്  തിരുവിതാംകൂർ ദേവസ്വം ബോർഡ്
Sabarimala Melsanthi draw case

എറണാകുളം : ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു (Kerala HC on Sabarimala Melsanthi draw). ഹർജിയിലെ എതിർ കക്ഷിയും മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പിഎൻ മഹേഷിന് പ്രത്യേക ദൂതൻ മുഖേന നോട്ടിസും അയച്ചു. മറ്റ് എതിർ കക്ഷികൾക്കും നോട്ടിസുണ്ട് (Sabarimala Melsanthi draw case).

നറുക്കെടുപ്പിൽ രണ്ട് പേപ്പറുകൾ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടത് മനപ്പൂർവമായിരിക്കില്ലെങ്കിലും അക്കാര്യം വസ്‌തുതയാണെന്നും ഇന്ന് ഹർജി പരിഗണിക്കവെ ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയിട്ടുണ്ട്. മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മഹേഷിനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടില്ലെന്നും നോട്ടിസിന് നിർദേശം നൽകിക്കൊണ്ടുള്ള ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. ഹർജി ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരിഷ് എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.

നറുക്കെടുപ്പിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. കോടതി നിർദേശ പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കുകയായിരുന്നു. നറുക്കെടുപ്പ് സമയത്തെ ചാനൽ ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മേൽശാന്തി തെരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നറുക്കെടുപ്പിൽ കൃത്രിമത്വം കാട്ടിയെന്നും ഹര്‍ജിയില്‍ ആക്ഷേപം ഉണ്ട്. മേൽശാന്തിയായി തെരഞ്ഞെടുത്ത ആളുടെ പേരെഴുതിയ പേപ്പർ മാത്രം മടക്കുകയും മറ്റെല്ലാ പേപ്പറും ചുരുട്ടിയുമാണ് കുടത്തിൽ നിക്ഷേപിച്ചത്.

മേൽശാന്തി എന്നെഴുതിയ പേപ്പറും സമാനമായ രീതിയിൽ മടക്കിയിട്ടു. ബാക്കി ബ്ലാങ്ക് പേപ്പറുകൾ ചുരുട്ടി കുടത്തിലിടുകയും ചെയ്‌തുവെന്നും ഹർജിയിൽ പറയുന്നു. മടക്കിയിട്ട പേപ്പറുകൾ സ്വാഭാവികമായും കുടം കുലുക്കുമ്പോൾ മുകളിലേക്ക് വരുമെന്നും പ്രസ്‌തുത പേപ്പർ എളുപ്പത്തില്‍ നറുക്കെടുക്കാൻ സാധിക്കുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മഹേഷിന്‍റെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്‌ത് പുതിയ ആളെ തെരഞ്ഞെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഒക്‌ടോബര്‍ 18 നായിരുന്നു ശബരിമലയിലെ പുതിയ മേല്‍ ശാന്തിമാര്‍ക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. നറുക്കെടുപ്പില്‍ മൂവാറ്റുപുഴ സ്വദേശിയായ മഹേഷ്‌ പി എന്‍ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുക്കുപ്പെട്ടു. മുരളി പിജി ആണ് മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. 17 പേരാണ് മേല്‍ശാന്തി നറുക്കെടുപ്പിനായുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്.

പന്തള്ളം കൊട്ടാരത്തില്‍ നിന്നും കെട്ടുമുറുക്കിയെത്തിയ വൈദേഹും നിരുപമ വര്‍മയുമാണ് മേല്‍ശാന്തിമാരെ നറുക്കെടുത്തത്. വൈദേഹ് ശബരിമല മേല്‍ശാന്തിയേയും നിരുപമ മാളികപ്പുറം മേല്‍ശാന്തിയേയും തെരഞ്ഞെടുത്തു.

Also Read: ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് : സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.