എറണാകുളം : ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങളിലെ നക്ഷത്ര ചിഹ്നങ്ങളുള്ള ബോർഡ് മാറ്റേണ്ടതില്ലെന്ന് കോടതി. ബോർഡ് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റേതാണ് ഉത്തരവ്.
തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. പൊതുതാത്‌പര്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. കേരളത്തിൽ മാത്രമല്ല രാജ്യത്ത് പൊതുവായി പൊലീസുകാർ ഉപയോഗിക്കുന്നതാണ് നക്ഷത്ര ബോർഡുകളെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിലയിരുത്തി.