ETV Bharat / state

വെടിക്കെട്ട് നിരോധനം റദ്ദാക്കണം ; അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ

author img

By ETV Bharat Kerala Team

Published : Nov 6, 2023, 10:29 PM IST

Appeal Against Ban Of Fireworks : സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. മരട് വെടിക്കെട്ടുമായി ബന്ധപ്പെട്ട ഹർജിയിൽ പരിഗണനാ വിഷയത്തിനപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബഞ്ച് പരിശോധിച്ചതെന്ന് സർക്കാർ അപ്പീൽ ഹർജിയില്‍ ചൂണ്ടിക്കാട്ടി.

Etv Bharat Ban Of Fireworks  വെടിക്കെട്ട് നിരോധനം റദ്ദാക്കണം  Appeal Against Ban Of Fireworks  അസമയത്ത് വെടിക്കെട്ട് നിരോധിച്ചു  ഹൈക്കോടതി  kerala high court
Kerala Government Filed Appeal Against Ban Of Fireworks

കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി (Kerala High Court) സിംഗിൾ ബഞ്ചിന്‍റെ ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി (Kerala Government Filed Appeal Against Ban Of Fireworks). സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. മരട് വെടിക്കെട്ടുമായി (Maradu Fireworks) ബന്ധപ്പെട്ട ഹർജിയിൽ പരിഗണനാ വിഷയത്തിനപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബഞ്ച് പരിശോധിച്ചതെന്ന് സർക്കാർ അപ്പീൽ ഹർജിയില്‍ ചൂണ്ടിക്കാട്ടി.

അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ല. വ്യക്തികൾ കോടതി ഉത്തരവിനെ ഇഷ്‌ടാനുസരണം വ്യാഖ്യാനിക്കും. ഏതെങ്കിലും ആരാധനാലയങ്ങളിൽ വെടിക്കെട്ട് സാമഗ്രികൾ അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി കണ്ടെത്തിയിട്ടില്ല. ഹർജിയിലും അത്തരം പരാതിയില്ലെന്നും സര്‍ക്കാർ അപ്പീലിൽ പറയുന്നു.

തൃശ്ശൂർ പൂരത്തിനും (Thrissur Pooram) ആറാട്ടുപുഴ പൂരത്തിനും വെടിക്കെട്ട് നടത്താൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നൽകി സുപ്രീം കോടതി 2005ലും 2006ലും ഉത്തരവിറക്കിയിട്ടുണ്ടെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കുന്നു. മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാനത്താകമാനം ബാധകമാകുന്ന രീതിയിൽ ഇടക്കാല ഉത്തരവിടാൻ സിംഗിൾ ബഞ്ചിന് കഴിയില്ലെന്നും സർക്കാർ വാദമുന്നയിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നാളെ അപ്പീൽ പരിഗണിക്കും .

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ചു കൊണ്ട് സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിറക്കിയത്. ആരാധനാലയങ്ങളിൽ പരിശോധന നടത്തി നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിക്കെട്ട് സാമഗ്രികൾ പിടിച്ചെടുക്കാനും ഇടക്കാല ഉത്തരവിൽ കോടതി നേരത്തെ നിർദേശിച്ചിരുന്നു.

Also Read: ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് വേണ്ടെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.