ETV Bharat / state

ബസ് യാത്രാ നിരക്ക്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു - kerala

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ വര്‍ധിപ്പിച്ച യാത്രാ നിരക്ക് കുറച്ചിരുന്നു. ഈ നടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു.

സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു  ബസ് യാത്രാ നിരക്ക്  kerala govt file appeal against high court order on bus fare  bus fare hike  kerala  file appeal against high court orde
ബസ് യാത്രാ നിരക്ക്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
author img

By

Published : Jun 11, 2020, 2:47 PM IST

എറണാകുളം: ബസ് യാത്രാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തതിനെ തുടര്‍ന്ന് സർക്കാർ അപ്പീൽ സമർപ്പിച്ചു. കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നിരക്ക് വർധിപ്പിച്ചിരുന്നത്. നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെയാണ് നിരക്ക് കുറച്ചത്.

ലോക്ക് ഡൗണിനെ തുടർന്ന് ബസ് ഉടമകൾക്ക് മൂന്ന് മാസത്തെ നികുതി ഒഴിവാക്കി നൽകിയിട്ടുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം ചാർജ് വർധന ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ട്. ഈയൊരു സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് സ്റ്റേ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും ചാർജ് വർധനവ് സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി പരിശോധിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.