എറണാകുളം: കൊച്ചി പ്രളയഫണ്ട് തട്ടിപ്പ് വിഷയം തന്‍റെ പരിഗണനക്ക് വന്നിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുറ്റക്കാർക്കെതിരെ സർക്കാർ ആവശ്യമായ നടപടി എടുക്കുന്നുണ്ട്. ഈ ഘട്ടത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. ചില കരിങ്കാലികൾ എല്ലായിടത്തുമുണ്ട്. പക്ഷേ അത്തരക്കാർക്ക് നിലനിൽപ്പില്ല. ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗവർണർ പറഞ്ഞു.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നത് ദുഃഖകരമാണ്. നിയമങ്ങൾ പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയത്. ഇത് നിയമ ലംഘകർക്കുള്ള കർശനമായ താക്കീതാണെന്നും ഗവർണർ വ്യക്തമാക്കി.