ETV Bharat / state

ആദ്യ സമ്പൂർണ ഡിജിറ്റൽ നിയമസഭ കേരളത്തിന്‍റേതാകും; സ്പീക്കർ

ആക്ഷേപഹാസ്യ പരിപാടികൾ സഭയെക്കുറിച്ച് തെറ്റായ ധാരണകൾ സൃഷ്ടിക്കുന്നു. സാമാജികരുടെ ക്രിയാത്മകമായ ഇടപെടലുകൾ ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തും.

ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ നിയമസഭയായി കേരളം മാറും; നിയമസഭാ സ്പീക്കർ
author img

By

Published : Jul 21, 2019, 4:10 AM IST

Updated : Jul 21, 2019, 5:45 AM IST

കൊച്ചി: ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ നിയമസഭയായി കേരളാ നിയമസഭ മാറുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കാലഘട്ടത്തിനനുസരിച്ച് നിയമ നിർമാണ സഭയുടെ പ്രവർത്തനങ്ങളിൽ മാറ്റം അനിവാര്യമാണെന്നും സ്പീക്കര്‍ പറഞ്ഞു. കൊച്ചിയിൽ കേരള സ്റ്റേറ്റ് ഫോർമർ എംഎല്‍എ ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ ധാരണകൾ പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ ദൃശ്യമാധ്യമങ്ങളിലെ ആക്ഷേപഹാസ്യ പരിപാടികൾ ഒരു പരിധിവരെ കാരണമായിട്ടുണ്ട്. അതിനാല്‍ നിയമനിർമാണ വേളയിൽ സാമാജികർ നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകൾ ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങളെ തന്നെ ഉപയോഗപ്പെടുത്തും. സംസ്ഥാനത്തിന്‍റെ ഉന്നമനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച മുൻ നിയമസഭാ സാമാജികരുടെ ക്ഷേമത്തിന് ഉയർന്ന പരിഗണന നൽകും. നിലവിലെ നിയമസഭാംഗങ്ങൾക്ക് ലഭ്യമായ എല്ലാ സൗകര്യങ്ങളും മുൻ നിയമസഭാംഗങ്ങൾക്കും ഉറപ്പാക്കുമെന്നും സ്പീക്കർ പറഞ്ഞു.

ആദ്യ സമ്പൂർണ ഡിജിറ്റൽ നിയമസഭ കേരളത്തിന്‍റേതാകും; സ്പീക്കർ

മുൻ നിയമസഭാ സ്പീക്കർ എം വിജയകുമാറിന്‍റെ അധ്യക്ഷതയിലായിരുന്നു സമ്മേളനം ചേര്‍ന്നത്. മുൻ ഗവർണർ കെ ശങ്കരനാരായണൻ ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു. കേരളത്തിലെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച നിരവധി മുൻ സാമാജികരും പരിപാടിയിൽ പങ്കാളികളായി.

Intro:Body:ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ നിയമസഭയായി കേരളം മാറുമെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമ കൃഷ്ണൻ.കൊച്ചിയിൽ കേരള സ്റ്റേറ്റ് ഫോർമർ MLA ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള നിയമസഭയെ സക്രിയമാക്കിയ പൂർവ്വകാല ഓർമ്മകളുമായാണ് മുൻ നിയമസഭാ സാമാജികർ കൊച്ചിയിൽ ഒത്തുചേർന്നത്.മുൻ നിയമസഭാ സ്പീക്കർ മാരുടെ കക്ഷിരാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയായ ഫോർമർ MLA ഫോറം സംസ്ഥാന സമ്മേളനമായിരുന്നു വേദി. നിരവധി മുൻ നിയമസഭാ സമാജികർ ഒത്തുചേർന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസരിച്ച് നിയമ നിർമ്മാണ സഭയുടെ പ്രവർത്തനങ്ങളിൽ മാറ്റം അനിവാര്യമാണന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ പ്രവർത്തനങ്ങളെ കുറിച്ച് തെറ്റായ ധാരണകൾ പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ ദൃശ്യമാധ്യമങ്ങളിലെ ആക്ഷേപഹാസ്യ പരിപാടികൾ ഒരു പരിധി വരെ കാരണമായിട്ടുണ്ട്.നിയമ നിർമ്മാണ വേളയിൽ സാമാജികർ നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകൾ ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങളെ തന്നെ ഉപയോഗപെടുത്തും.ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സിജിറ്റൽ നിയമ സഭയായി കേരളം മാറുമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു (ബൈറ്റ് )

സംസ്ഥാനത്തിന്റെ ഉന്നമനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച് പ്രവർത്തിച്ച മുൻ നിയമ സഭാ സാമാജികരുടെ ക്ഷേമത്തിന് ഉയർന്ന പരിഗണന നൽകും.നിലവിലെ നിയമസഭാംഗങ്ങൾക്ക് ലഭ്യമായ എല്ലാ സൗകര്യങ്ങളും മുൻ നിയമസഭാംഗങ്ങൾക്കും ഉറപ്പാക്കുമെന്നും സ്പീക്കർ പറഞ്ഞു (ബൈറ്റ് )

മുൻ നിയമസഭാ സ്പീക്കർ എം വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുൻ ഗവർണർ കെ.ശങ്കരനാരായണൻ ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു.കേരളത്തിലെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച നിരവധി മുൻ സാമാജികരും പരിപാടിയിൽ പങ്കാളികളായി

Etv Bharat
Kochi
Conclusion:
Last Updated : Jul 21, 2019, 5:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.