ETV Bharat / state

കേന്ദ്രസംഘമെത്തി; 2100 കോടിയുടെ പ്രളയസഹായം തേടി കേരളം

author img

By

Published : Sep 17, 2019, 12:29 AM IST

കേന്ദ്ര മാനദണ്ഡപ്രകാരം തയ്യാറാക്കിയ കണക്കുകള്‍പ്രകാരം 2101.9 കോടിയുടെ നാശനഷ്ടം കേരളത്തിലുണ്ടായെന്ന് സര്‍ക്കാര്‍ നിവേദനത്തില്‍ വ്യക്തമാക്കി

കേന്ദ്രസം

കൊച്ചി: പ്രളയക്കെടുതികള്‍ വിലയിരുത്തി സംസ്ഥാനത്തിന് സഹായം അനുവദിക്കാനായി കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി സംഘം കൊച്ചിയിലെത്തി. 2100 കോടിയുടെ പ്രളയസഹായം കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ ഡോ.കെ വേണുവിന്‍റെ നേതൃത്വത്തിലുള്ള സംഘം നിവേദനം കൈമാറി. കേന്ദ്ര മാനദണ്ഡപ്രകാരം തയ്യാറാക്കിയ കണക്കുകള്‍പ്രകാരം 2101.9 കോടിയുടെ നാശനഷ്ടം കേരളത്തിലുണ്ടായെന്ന് നിവേദനത്തിലുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ശ്രീപ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനത്തിന് എത്തിയത്. എറണാകുളം, തൃശൂര്‍, ആലപ്പുഴ, മലപ്പുറം, വയനാട് ,കണ്ണൂര്‍ ജില്ലകളിലായി മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് ക്രമീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഇന്ന് സന്ദര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനേയും റവന്യുമന്ത്രി ഇ ചന്ദ്രശേഖരനേയും സന്ദര്‍ശിച്ച ശേഷം 20ന് സംഘം ഡല്‍ഹിക്ക് മടങ്ങും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.