ETV Bharat / state

കാരക്കോണം മെഡിക്കൽ കോളജ് കോഴ കേസ്: സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

author img

By

Published : Jul 28, 2022, 2:38 PM IST

മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങിയതും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതും അടക്കമുള്ള കേസിലാണ് ഇ.ഡി അന്വേഷണം

Karakonam Medical College Corruption Case  Bishop Dharmaraj Rasalam on Karakonam Medical College Corruption Case  ED investigation in Karakonam Medical College Corruption Case  കാരക്കോണം മെഡിക്കൽ കോളജ് കോഴ കേസ്  ബിഷപ്പ് ധര്‍മരാജ് റസാലത്തിനെതിരെയുള്ള കോഴ കേസ്  സിഎസ്‌ഐ സഭയിലെ കോഴ കേസ്
കാരക്കോണം മെഡിക്കൽ കോളജ് കോഴ കേസ്; ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

എറണാകുളം: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. കാരക്കോണം മെഡിക്കൽ കോളജ് കോഴ കേസിൽ ബിഷപ്പ് ധർമരാജ് റസാലത്തിനെ മുന്‍പ് രണ്ടു തവണ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. ബുധനാഴ്‌ച പത്തു മണിക്കൂറോളമാണ് ബിഷപ്പിനെ ചോദ്യം ചെയ്‌തത്.

ബിഷപ്പ് നൽകിയ മൊഴികൾ വിശകലനം ചെയ്‌ത ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുക. കൊച്ചി ഇ.ഡി. ഓഫിസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തത്. യുകെയിലേക്ക് പോകാന്‍ ശ്രമിക്കവെ ബിഷപ്പിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥരെത്തി ബിഷപ്പിനെ ചോദ്യം ചെയ്യുകയും ബുധനാഴ്‌ച ഹാജരാകാൻ നോട്ടിസ് നൽകുകയും ചെയ്യുകയായിരുന്നു. അതേസമയം രാജ്യം വിട്ടു പോകരുതെന്ന കർശന നിർദേശവും ബിഷപ്പിന് ഇ.ഡി നൽകിയിട്ടുണ്ട്. സിഎസ്‌ഐയുടെ ഉടമസ്ഥയിലുള്ള കാരക്കോണം മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസുകളിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.

ബിഷപ്പിന്‍റെ ആസ്ഥാനമായ പാളയം എല്‍എംഎസിലും, കാരക്കോണം മെഡിക്കല്‍ കോളജിലും കോളജ് ഡയറക്‌ടറായ ബെന്നറ്റ് എബ്രഹാമിന്‍റെ വീട്ടിലും സിഎസ്‌ഐ സഭ സെക്രട്ടറിയുടെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഈ കേസിൽ ബിഷപ്പ് ഉൾപ്പടെയുള്ളവർ പ്രതികളാണ്.

Also Read കള്ളപ്പണം വെളുപ്പിക്കല്‍ കേസ് : സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ഇഡി ചോദ്യം ചെയ്യുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.