കളമശ്ശേരി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ കളമശ്ശേരിയിലെ 83-ാം നമ്പർ ബൂത്തിൽ റീപോളിങ്. ഈ മാസം 30ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് റീപോളിങ് നടക്കുന്നത്. 215 വോട്ടര്‍മാരാണ് 83ാം നമ്പർ ബൂത്തില്‍ ആകെ വോട്ട് ചെയ്തത്. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ 258 വോട്ടുകള്‍ കണ്ടു. മുന്നണികൾ ഇതേ കുറിച്ച് രേഖാമൂലം പരാതി നല്‍കുകയും കളക്ടറെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വീണ്ടും പോളിങ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്. മോക് പോള്‍ ചെയ്ത വോട്ടുകള്‍ നീക്കം ചെയ്യാത്തതാണ് അധിക വോട്ടുകള്‍ കാണാനിടയായതെന്നാണ് വിശദീകരണം.
കളമശ്ശേരിയിലെ റീപോളിങ് ഈ മാസം 30ന് - repolling in kalamassery
വോട്ടുകള്‍ അധികം കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്.
കളമശ്ശേരി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ കളമശ്ശേരിയിലെ 83-ാം നമ്പർ ബൂത്തിൽ റീപോളിങ്. ഈ മാസം 30ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് റീപോളിങ് നടക്കുന്നത്. 215 വോട്ടര്‍മാരാണ് 83ാം നമ്പർ ബൂത്തില്‍ ആകെ വോട്ട് ചെയ്തത്. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ 258 വോട്ടുകള്‍ കണ്ടു. മുന്നണികൾ ഇതേ കുറിച്ച് രേഖാമൂലം പരാതി നല്‍കുകയും കളക്ടറെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വീണ്ടും പോളിങ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്. മോക് പോള്‍ ചെയ്ത വോട്ടുകള്‍ നീക്കം ചെയ്യാത്തതാണ് അധിക വോട്ടുകള്‍ കാണാനിടയായതെന്നാണ് വിശദീകരണം.
എറണാകുളം ലോക്സഭ മണ്ഡലത്തിലെ കളമശ്ശേരിയിലെ 83-ാം നമ്പർ ബൂത്തിൽ ഏപ്രിൽ 30ന് റീപോളിങ്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് പോളിങ് നടക്കുക.
OLD STORY
കളമശ്ശേരിയില്‍ റീപോളിങ് നടത്തും
| Updated on :24 Apr 2019 , 07:50 pm IST
43 വോട്ടുകള്‍ അധികം കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്
കൊച്ചി: അധികവോട്ടുകള്‍ കണ്ടെത്തിയ എറണാകുളം കളമശ്ശേരിയിലെ 83ആം നമ്പര്‍ പോളിങ് ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തും. തിയതി പിന്നീട് പ്രഖ്യാപിക്കും. 215 വോട്ടര്‍മാരാണ് ആകെ വോട്ട് ചെയ്തത്. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ 258 വോട്ടുകള്‍ കണ്ടു. 43 വോട്ടുകളാണ് കൂടുതല്‍ കണ്ടത്. പരാതി ഉയര്‍ന്നതോടെ കളക്ടറെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിച്ചു. പിന്നീട് മുന്നണികള്‍ ഇതേ കുറിച്ച് രേഖമൂലം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും പോളിങ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിച്ചത്. മോക് പോള്‍ ചെയ്ത വോട്ടുകള്‍ മാറ്റാതെ ഇട്ടതാണ് അധിക വോട്ടുകള്‍ കാണാനിടയായതെന്നാണ് വിശദീകരണം.
Conclusion: