എറണാകുളം: കളമശ്ശേരി മണ്ണിടിച്ചലിനെ തുടർന്നു നടത്തിയ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ആറ് പേരെ പുറത്ത് എത്തിച്ച ശേഷവും ഒരാൾ കൂടി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണന്ന സംശയത്തിൽ രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. ഇയാളെ പിന്നീട് പുറത്ത് നിന്നും കണ്ടത്തിയതോടെയാണ് അഞ്ച് മണിക്കൂറോളം നീണ്ട രക്ഷാ പ്രവർത്തനം നിർത്തിയത്.
Also Read: കളമശ്ശേരിയില്‍ നിര്‍മാണത്തിനിടെ അപകടം; മരണം നാലായി
അപകടത്തില്‍ ഫൈജുൽ മണ്ഡൽ, കൂടുസ് മണ്ഡൽ, നൗജേഷ്, നുറാമിൻ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ എല്ലാവരും ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണ്. മണ്ണിനടിയിൽ കുടുങ്ങിയ ആറുപേരെയാണ് ഫയർഫോഴ്‌സ് സംഘം പുറത്തെടുത്തത്.