ETV Bharat / state

കളമശ്ശേരി ദത്ത് വിവാദം: കുഞ്ഞിന്‍റെ താത്‌കാലിക ചുമതല തൃപ്പൂണിത്തുറയിലെ ദമ്പതിമാർക്ക് - വ്യാജ ജനന സർട്ടിഫിക്കറ്റ്

തീരുമാനം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടേത്. കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് യഥാർഥ മാതാപിതാക്കൾ.

kalamassery adoption case updation  kalamassery adoption case  kalamassery adoption  kalamassery adoption fake birth certificate  fake birth certificate case  ചൈൽഡ് വെൽഫയർ കമ്മിറ്റി  കളമശ്ശേരി ദത്ത് വിവാദം  ദത്ത് വിവാദം  കളമശ്ശേരി ദത്ത് വ്യാജ ജനന സർട്ടിഫിക്കറ്റ്  വ്യാജ ജനന സർട്ടിഫിക്കറ്റ്  കളമശ്ശേരി ദത്ത് വിവാദം തൃപ്പൂണിത്തുറ ദമ്പതികൾ
കളമശ്ശേരി ദത്ത് വിവാദം
author img

By

Published : Apr 6, 2023, 3:27 PM IST

Updated : Apr 6, 2023, 3:36 PM IST

എറണാകുളം: കളമശ്ശേരി ദത്ത് വിവാദവുമായി ബന്ധപ്പെട്ട കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതിമാർക്ക് കൈമാറി. കുഞ്ഞിനെ കൈമാറുന്നതിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി ചൈൽഡ് വെൽഫയർ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇത് അനുസരിച്ചാണ് കുഞ്ഞിനെ താത്കാലിക സംരക്ഷണത്തിനായി കൈമാറിയത്.

കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാല്ലെന്ന് യഥാർഥ മാതാപിതാക്കൾ അറിയിച്ചിരുന്നു. ആലുവ സ്വദേശിയായ സ്ത്രീ കളമശ്ശേരി മെഡിക്കൽ കോളജിൽ വച്ച് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇവരുടെ സുഹൃത്ത് വഴി അനധികൃതമായി തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ്, സുനിത ദമ്പതിമാർക്ക് കുഞ്ഞിനെ നൽകുകയായിരുന്നു.

സംഭവം പുറത്ത് അറിഞ്ഞതോടെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി കേസെടുക്കുകയും നിയമ വിരുദ്ധമായി ദത്തെടുത്ത കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്‌തത്. തൃപ്പൂണിത്തുറ സ്വദേശികൾ കുഞ്ഞിനു വേണ്ടി മെഡിക്കൽ കോളജിൽ വച്ച് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്. 2022 ഓഗസ്റ്റിൽ ആലുവ സ്വദേശിക്ക് കളമശ്ശേരി മെഡിക്കൽ കോളജിൽ ജനിച്ച പെൺകുട്ടിക്ക് സെപ്‌റ്റംബർ 27ന് ജനന സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

എന്നാൽ, ജനന സർട്ടിഫിക്കറ്റിനായി നൽകിയ വിലാസം ഉൾപ്പെടെ വ്യാജമായിരുന്നു. ഇതേ കുട്ടിക്ക് വേണ്ടിയാണ് ഫെബ്രുവരി ഒന്നാം തീയതി കളമശേരി മെഡിക്കൽ കോളജ് അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാർ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത്. നിയമ വിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് വേണ്ടി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിർമിച്ച സംഭവം പുറത്ത് വന്നതോടെയായിരുന്നു ഈ വിഷയത്തിൽ പൊലീസ് കേസെടുക്കുകയും, സിഡബ്ല്യൂസി അന്വേഷണം തുടങ്ങുകയും ചെയ്‌തത്.

ജനന സർട്ടിഫിക്കറ്റ് നൽകുന്ന ചുമതലയിൽ ഉണ്ടായിരുന്ന നഗരസഭ ജീവനക്കാരിയാണ് താൻ അറിയാതെ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാർ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചുവെന്ന് പരാതി നൽകിയത്. ഈ സർട്ടിഫിക്കറ്റ് കണ്ടെത്തുകയും സംശയം ഉന്നയിക്കുകയും ചെയ്‌തുവെങ്കിലും വ്യാജ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യാൻ അനിൽകുമാർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും അനിൽ കുമാറിനെ അറസ്റ്റ് ചെയ്‌ത് ജയിലിലടക്കുകയും ചെയ്‌തിരുന്നു. അതേസമയം, ആശുപത്രി സുപ്രണ്ടിന്‍റെ പരാതിയിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പരാതി നൽകിയ ജീവനക്കാരി രഹനയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി അവരെയും പ്രതി ചേർത്തിരുന്നു. കുഞ്ഞിനെ അനധികൃതമായി ദത്തെടുത്ത ദമ്പതിമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഇതിനിടെ കുഞ്ഞിനെ തങ്ങൾക്ക് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ ദമ്പതിമാർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചിരുന്നു. കുഞ്ഞിന്‍റെ യഥാർഥ മാതാപിതാക്കൾക്ക് കുട്ടിയെ വേണ്ടെന്നും കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്പതിമാർക്ക് നൽകണമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി കുഞ്ഞിന്‍റെ താത്‌കാലിക ചുമതല തൃപ്പൂണിത്തുറ സ്വദേശികളെ ഏൽപ്പിച്ചത്‌.

Also read: നിയമ വിരുദ്ധമായി ദത്തെടുത്ത കുട്ടിയുടെ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ച കേസ് : നിര്‍ണായക സിസിടിവി ദൃശ്യം പുറത്ത്

Last Updated : Apr 6, 2023, 3:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.