ETV Bharat / state

'കേരള രാഷ്ട്രീയ ചരിത്രത്തിന് വലിയ മാറ്റം കുറിക്കുന്ന സമ്മേളനം'; പ്രധാനമന്ത്രിയെത്തുന്ന പരിപാടിയില്‍ പ്രതികരിച്ച് കെ സുരേന്ദ്രൻ

പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുപത്തിനാലിന് കൊച്ചിയിലെ മെഗാ റോഡ് ഷോയിൽ പങ്കെടുക്കും

K Surendran on Prime Minister Narendra Modi  K Surendran  Prime Minister Narendra Modi kerala Visit  Prime Minister  Narendra Modi  Kerala Political History  കേരള രാഷ്ട്രീയ ചരിത്രത്തിന്  വലിയ മാറ്റം കുറിക്കുന്ന സമ്മേളനം  പ്രധാനമന്ത്രിയെത്തുന്ന പരിപാടി  പ്രതികരിച്ച് കെ സുരേന്ദ്രൻ  സുരേന്ദ്രൻ  പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രധാനമന്ത്രി  നരേന്ദ്രമോദി
പ്രധാനമന്ത്രിയെത്തുന്ന പരിപാടിയില്‍ പ്രതികരിച്ച് കെ.സുരേന്ദ്രൻ
author img

By

Published : Apr 20, 2023, 4:18 PM IST

കെ.സുരേന്ദ്രൻ മാധ്യമങ്ങളോട്

എറണാകുളം: കേരള രാഷ്ട്രീയ ചരിത്രത്തിന് വലിയ മാറ്റം കുറിക്കുന്ന സമ്മേളനമായിരിക്കും യുവം പരിപാടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. കേരളത്തിൽ വികസനം പിന്നോട്ട് പോകുന്നതിന്‍റെ കാരണമാണ് യുവം സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുക. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ താത്‌പര്യം അറിയിച്ച് നിരവധിപേർ എത്തുന്നുണ്ട്. കേരളത്തിന്‍റെ വികസനം ആഗ്രഹിക്കുന്ന യുവജന കൂട്ടായ്‌മയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. കോൺഗ്രസും സിപിഎമ്മും നടത്തുന്ന കളളപ്രചരണം പരിപാടിയുടെ വിജയമാണ് കാണിക്കുന്നതെന്നും സുരേന്ദ്രന്‍ അറിയിച്ചു. കൊച്ചിയിൽ ക്രൈസ്‌തവ മത മേലധ്യക്ഷൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരുമുന്നണികള്‍ക്കും ഭീതി: ക്രൈസ്‌തവ സമൂഹത്തിനുള്ളിൽ വലിയ നിലപാട് മാറ്റം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ക്രൈസ്‌തവ ന്യൂനപക്ഷത്ത് നിന്ന് വികസനത്തിനു വേണ്ടിയുള്ള താത്‌പര്യമുണ്ട്. മോദി സർക്കാറിനോടുള്ള മനോഭാവത്തിൽ വലിയ മാറ്റമാണുള്ളതെന്നും അതുകൊണ്ടാണ് കോൺഗ്രസും സിപിഎമ്മും വിളറി പിടിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇത്രയും നാളും മാളത്തിലൊച്ച കെ.സുധാകരനൊക്കെ ഓരോരുത്തരെയും കാണാൻ ഇറങ്ങിയിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു.

ക്രൈസ്‌തവരെ പ്രകീര്‍ത്തിച്ച്: ക്രൈസ്‌തവ ന്യൂനപക്ഷത്തിന് കഴിഞ്ഞ ഒമ്പത് വർഷത്തെ മോദിയുടെ ഭരണത്തിലൂടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ അവസരം ലഭിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ വികസന പ്രവർത്തനങ്ങൾ അവിടെ മിഷണറി പ്രവർത്തിനും മറ്റുമായി പോകുന്നു കേരളത്തിലെ വൈദികരും കന്യാസ്ത്രീകളും കാണുകയാണ്. ക്രൈസ്‌തവ സമൂഹത്തിന്‍റെ നിലപാടുകൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണെന്നും കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമോയെന്ന ഭയപ്പാടിലാണ് രണ്ട് മുന്നണികളും ഈ വിഷയത്തെ സമീപിക്കുന്നതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

പലരും ബിജെപിയുമായി ആശയവിനിമയം നടത്തുന്നുണ്ട്. അത് മാധ്യമങ്ങളോട് വെളിപ്പെടുത്താനാവില്ല. ജോണി നെല്ലൂരുമായി ചർച്ച നടത്തിയോ എന്ന ചോദ്യത്തിനായിരുന്നു കെ.സുരേന്ദ്രന്‍റെ പ്രതികരണം. കെ റെയിലിന് വീണ്ടും അനുമതി കിട്ടി എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും സിൽവർ ലൈൻ വേണ്ട എന്നതാണ് ബിജെപി നിലപാടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവത്തെ കുറിച്ച്: അതേസമയം പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാന ബിജെപിക്ക് വലിയ വഴിത്തിരിവായി മാറുമെന്ന് കെ സുരേന്ദ്രൻ കഴിഞ്ഞദിവസവും പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി എത്തുന്നതോടെ വലിയ മാറ്റങ്ങൾ തന്നെ കേരളത്തിൽ ഉണ്ടാകുമെന്നും നിരവധി ആളുകൾ ബിജെപിയിലേക്കെത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മാത്രമല്ല ബിജെപിയിലേക്ക് ജനങ്ങളെ ചേർക്കുന്ന കാമ്പയിൻ ഉടൻ ആരംഭിക്കുമെന്നും സുരേന്ദ്രൻ വ്യക്‌തമാക്കിയിരുന്നു.

ബിജെപിയുടെ യുവം എന്ന യൂത്ത് കോണ്‍ക്ലേവിന് യുവജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ചെറുപ്പക്കാർ ധാരാളം പേർ പരിപാടിക്കായി രജിസ്റ്റർ ചെയ്‌തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവിൽ കേരളത്തിൽ ക്രൈസ്‌തവർ ബിജെപിയോടടുക്കുന്ന അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും ഈ സാഹചര്യം കൃത്രിമമായി സൃഷ്‌ടിച്ചതല്ലെന്നും സ്വാഭാവികമായി ഉണ്ടായതാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തിരുന്നു.

Also read: ആഗോള ബുദ്ധിസ്റ്റ് ഉച്ചകോടി; ഉദ്‌ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.