ETV Bharat / state

JDS Meeting Kochi : ബിജെപിക്കൊപ്പം ചേരാനാകില്ല, പുതിയ പാര്‍ട്ടി രൂപീകരണം അടക്കം ചര്‍ച്ച ; ജെഡിഎസ് നേതൃയോഗം കൊച്ചിയില്‍ - മാത്യു ടി തോമസ്

JDS State Wing against National leadership : നിലവിലെ പ്രതിസന്ധി ഇന്ന് നടക്കുന്ന യോഗത്തോടെ ജെഡിഎസ് മറികടക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി തോമസ്

JDS State Wing against National leadership  JDS Meeting Kochi  JDS  JDS NDA alliance  JDS State Wing  ജെഡിഎസ് നേതൃയോഗം  ജെഡിഎസ്  മാത്യു ടി തോമസ്  ബിജെപി
JDS Meeting Kochi
author img

By ETV Bharat Kerala Team

Published : Oct 7, 2023, 12:38 PM IST

എറണാകുളം : ജനതാദൾ (എസ്) സംസ്ഥാന നേതൃയോഗം കൊച്ചിയിൽ തുടങ്ങി (JDS Meeting Kochi). ദേശീയ ഘടകം എൻഡിഎയുടെ ഭാഗമായ സാഹചര്യത്തിൽ സംസ്ഥാന ഘടകം എന്ത് നിലപാട് സ്വീകരിക്കണമെന്നത് ചർച്ച ചെയ്യാനാണ് നിർണായകമായ നേതൃയോഗം നടക്കുന്നത്. നിലവിലെ പ്രതിസന്ധിയിൽ
കൊച്ചിയിലെ ഇന്നത്തെ യോഗത്തോടെ തീരുമാനമുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി തോമസ് എംഎൽഎ വ്യക്തമാക്കി.

വിശദമായ ചർച്ച നടത്തി ഇക്കാര്യത്തിൽ സംസ്ഥാന നേതൃയോഗം തീരുമാനം എടുക്കും. ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് (JDS State Wing against National leadership). പുതിയ പാർട്ടി രൂപീകരിക്കണോ, മറ്റ് ഏതെങ്കിലും പാർട്ടിയുമായി ലയിക്കണോ എന്നീ കാര്യങ്ങളില്‍ യോഗം തീരുമാനം എടുക്കും.

കൂറുമാറ്റ നിരോധനനിയമ പ്രശ്‌നങ്ങൾ, പാർട്ടി ചിഹ്നം ഉൾപ്പടെയുള്ള വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്യുമെന്നും മാത്യു ടി തോമസ് പറഞ്ഞു. ദേശീയ തലത്തിൽ ജെഡിഎസ് എൻഡിഎ മുന്നണിയുടെ ഭാഗമായതോടെ സംസ്ഥാന ഘടകം വലിയ പ്രതിസന്ധിയിലാണ് എത്തപ്പെട്ടത്. ബിജെപി മുന്നണിയുടെ ഭാഗമായി നിന്ന് സംസ്ഥാനത്ത് ഇടതുമുന്നണിയിൽ തുടരാനാകില്ലെന്ന് സിപിഎം ജനതാദൾ എസ് നേതൃത്വത്തെ അറിയിച്ചിരുന്നു.

ഈ വിഷയത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും സിപിഎം അറിയിച്ചതായാണ് സൂചന. ഇതോടെയാണ് ജെഡിഎസ് സംസ്ഥാന ഘടകത്തിന്‍റെ ഭാവി തീരുമാനിക്കാനുള്ള സുപ്രധാന യോഗം കൊച്ചിയിൽ ചേരുന്നത്. ഇന്നത്തെ യോഗത്തിന്‍റെ തീരുമാനങ്ങൾ വൈകുന്നേരം മൂന്ന് മണിയോടെ വാർത്താസമ്മേളനത്തിൽ പാര്‍ട്ടി അറിയിക്കും. പുതിയൊരു പാർട്ടി രൂപീകരിച്ചോ, മറ്റൊരു പാർട്ടിയില്‍ ലയിച്ചോ നിലവിലെ പ്രതിസന്ധിയെ അതിജീവിക്കുന്നതിനും ജെഡിഎസ് സംസ്ഥാന ഘടകത്തിന് മുമ്പിൽ നിയമപരമായ പ്രശ്‌നങ്ങൾ ഉണ്ട്.

കൂറുമാറ്റ നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച് ഒരു പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ മറ്റൊരു പാർട്ടിയിൽ ചേരുകയോ, പുതിയൊരു പാർട്ടി രൂപീകരിക്കുകയോ ചെയ്‌താൽ അവരുടെ നിയമസഭയിലെ അംഗത്വം അസാധുവാക്കപ്പെടും. നിലവിൽ കേരളത്തിൽ ജെഡിഎസിന് രണ്ട് എംഎൽഎമാരാണുള്ളത്. വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടിയും മാത്യു ടി. തോമസും.

ഇരുവരുടെയും സഭയിലെ അംഗത്വം നിലനിർത്തിയും ദേശീയ ഘടകവുമായുള്ള ബന്ധം വേർപെടുത്തിയുമുള്ള ഒരു ഫോർമുലയായിരിക്കും സംസ്ഥാന ഘടകം ആസൂത്രണം ചെയ്യുക. അതേസമയം സംസ്ഥാനത്ത് ജെഡിഎസ് പ്രത്യേക പാർട്ടിയായി രജിസ്റ്റർ ചെയ്‌തതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധിക്കില്ലെന്ന വിലയിരുത്തലും ചിലർ നടത്തുന്നുണ്ട്. അത്തരം വിഷയങ്ങളിലെ നിയമസാധുത ഉൾപ്പടെ പരിശോധിച്ചായിരിക്കും സംസ്ഥാന ഘടകം നിർണായകമായ തീരുമാത്തില്‍ എത്തിച്ചേരുക.

മന്ത്രി കൃഷ്‌ണൻകുട്ടി ഉൾപ്പടെ പ്രമുഖ നേതാക്കൾ എല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് നിന്നുള്ള ദേശീയ ഭാരവാഹികൾ, എംഎൽഎമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടന പ്രസിഡന്‍റുമാർ, ജില്ല പ്രസിഡന്‍റുമാർ എന്നിവരുടെ സംയുക്ത യോഗമാണ് ഇന്ന് സംഘടിപ്പിച്ചിട്ടുള്ളത്. എറണാകുളം ടൗൺഹാളിൽ സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി തോമസിന്‍റെ അധ്യക്ഷതയിലാണ് നേതൃയോഗം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.