എറണാകുളം: കൊവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ ചിത്രീകരണം പൂർത്തിയാക്കിയ 'ഹോം'(Home) എന്ന ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു 'ഒലിവര്‍ ട്വിസ്‌റ്റ്' (oliver twist). മാറുന്ന കാലത്തിനൊപ്പം എത്താന്‍ പരിശ്രമിക്കുന്ന നിഷ്‌കളങ്കമായ കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിച്ച് ഫലിപ്പിക്കുവാന്‍ ഇന്ദ്രന്‍സ് (indrans) എന്ന നടന് സാധിച്ചു. കണ്ണുനിറയാതെ ആര്‍ക്കും തന്നെ പൂര്‍ണമായും ചിത്രം കണ്ടുതീര്‍ക്കുവാന്‍ സാധ്യമല്ല എന്നത് തന്നെയാണ് ഒലിവര്‍ ട്വിസ്‌റ്റിന്‍റെ വിജയവും.
ഒടുവില്‍ പ്രേക്ഷകരുടെ സ്‌നേഹം ഏറ്റുവാങ്ങികൊണ്ട് ഒലിവര്‍ ട്വിസ്‌റ്റിനെ തേടി പ്രത്യേക ജൂറി പരാമര്‍ശം എത്തി. എല്ലാ മലയാളി പ്രേക്ഷകന്‍റെ മനസിലും ഒരു പോലെ ആനന്ദം പകരുന്നതായിരുന്നു ജൂറിയുടെ ഈ പ്രത്യേക പരാമര്‍ശം. ദേശീയ പുരസ്‌കാര നിറവിൽ ഇടിവി ഭാരതിനോട് മനസ് തുറക്കുകയാണ് ഇന്ദ്രൻസ്.
ഇടിവി ഭാരതിനോട് സന്തോഷം പങ്കുവെച്ച് ഇന്ദ്രന്‍സ്(Indrans Reaction To National Award): 'ഹോമിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്യേണ്ടി വന്നത് വളരെ യാദൃശ്ചികം ആയിരുന്നുവെന്ന്' ഇന്ദ്രന്‍സ് പറയുന്നു. 'ഒരിക്കലും തനിക്കുവേണ്ടി എഴുതപ്പെട്ട കഥാപാത്രം ആയിരുന്നില്ല ഹോമിലേത്. തന്നെ കാസ്‌റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ശ്രീനിവാസൻ അടക്കം പല നടന്മാരെയും സംവിധായകനും നിർമാതാവും ആ കഥാപാത്രത്തിനായി ആലോചിച്ചിരുന്നുവെന്നും ആ വ്യക്തികളുടെ അസൗകര്യം
പിന്നീട് ഹോമിലേക്ക് തനിക്കുള്ള വഴി തുറന്നു കിട്ടുകയായിരുന്നുവെന്നും' നടന്‍ ഇന്ദ്രന്‍സ് പറയുന്നു
'കഥാപാത്രത്തെയും സിനിമയെയും ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടതിൽ വളരെയധികം സന്തോഷം. എല്ലാം ദൈവനിശ്ചയമായി കരുതുന്നു. ഈ സമയം സംവിധായകനോടും ജനങ്ങളോടും ഒരുപോലെ നന്ദി പറയാനും മറക്കുന്നില്ല' - ഇന്ദ്രന്‍സ് പ്രതികരിച്ചു.
ഹോം മികച്ച മലയാള ചിത്രം (Best Malayalam Film Home): അതേസമയം, മികച്ച മലയാള ചിത്രമായി (Best Malayalam Movie) ഹോം (Home) തെരഞ്ഞെടുത്തു. കൊവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ വളരെ കഷ്‌ടപ്പെട്ടാണ് ഹോമിന്‍റെ ചിത്രീകരണം അണിയറ പ്രവർത്തകർ പൂർത്തിയാക്കിയത്. റോജിൻ തോമസ് സംവിധാനം ചെയ്‌ത ചിത്രം ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബുവാണ്
നിർമിച്ചത്.
ശ്രീനാഥ് ഭാസി, നസ്ലിൻ, മഞ്ജു പിള്ള, ജോണി ആന്‍റണി, വിജയ് ബാബു, ദീപ തോമസ് എന്നിവരാണ് ഹോമിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദേശീയ പുരസ്‌കാര നിറവിൽ ഹോം നിൽക്കുമ്പോൾ സംസ്ഥാന തലത്തിൽ ചിത്രത്തെ തഴഞ്ഞതിനെ പറ്റിയുള്ള വിവാദങ്ങളും കൊഴുകുന്നുണ്ട്.
മികച്ച നടനായി അല്ലു അര്‍ജുന്‍ (Allu Arjun Best Actor): അല്ലു അർജുൻ (Allu Arjun) ആണ് മികച്ച നടൻ. 'പുഷ്‌പ' എന്ന ചിത്രത്തിലൂടെയാണ് തെലുഗു സൂപ്പർ സ്റ്റാർ അല്ലു അർജുൻ രാജ്യത്തെ മികച്ച നടനായി മാറിയത്. 2021ല്‍ റിലീസായ ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.
നടി അല്ല ഇത്തവണ നടിമാര്‍ (Best Actress): മികച്ച നടിയായി (Best Actress) തെരഞ്ഞെടുക്കപ്പെട്ട് ആലിയ ഭട്ടും (Alia Bhatt) കൃതി സനോണും. 'ഗംഗുഭായ് കത്യവാടി'യിലെ (Gangubai Kathiawadi) ഒഴുക്കുള്ള അഭിനയത്തിനാണ് ആലിയയെ തേടി ദേശീയ പുരസ്‌കാരമെത്തിയതെങ്കില്‍, കൃതിയെ പരിഗണിച്ചത് 'മിമി'ക്കാണ്.
മികച്ച ചിത്രം (Best Film): മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് 'റോക്കട്രി: ദി നമ്പി ഇഫക്‌ടാ'ണ് (Rocketry: The Nambi Effect). ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞനായ നമ്പി നാരായണന്‍റെ (Nambi narayan) ജീവിതകഥ പറയുന്ന ചിത്രമാണിത്. ആര്‍ മാധവനാണ് (R Madhavan) ചിത്രത്തില്‍ നമ്പി നാരായണനായി വേഷമിട്ടത്. ആര്‍ മാധവന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ മാധവന്‍, സരിത മാധവന്‍, വര്‍ഗീസ് മൂളന്‍, വിജയ് മൂളന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.