എറണാകുളം: രാജ്യത്തെ ആദ്യത്തെ സാനിറ്ററി നാപ്‌കിൻ വിമുക്‌ത പഞ്ചായത്തായി എറണാകുളം ജില്ലയിലെ കുമ്പളങ്ങി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി സഹകരിച്ച് ഹൈബി ഈഡന്‍ എം.പി നടപ്പിലാക്കുന്ന 'അവള്‍ക്കായ്'. പദ്ധതിയുടെ ഭാഗമായാണ് കുമ്പളങ്ങിയെ സാനിറ്ററി നാപ്‌കിന്‍ വിമുക്‌ത പഞ്ചായത്തായി പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഭാഗമായി കുമ്പളങ്ങി പഞ്ചായത്തില്‍ 5,000ല്‍ പരം മെൻസ്ട്രൽ കപ്പുകള്‍ വിതരണം ചെയ്‌തിട്ടുണ്ട്. പഞ്ചായത്തിലെ പതിനെട്ട് വയസിനു മുകളിലുള്ള എല്ലാവർക്കും മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആര്‍ത്തവ സമയത്ത് സാനിറ്ററി നാപ്‌കിനെ അപേക്ഷിച്ച് മെന്‍സ്‌ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുന്നതു കൊണ്ടുള്ള നേട്ടങ്ങളെ സംബന്ധിച്ചും പഞ്ചായത്തില്‍ ബോധവത്‌കരണം നടന്നു.
സാനിറ്ററി നാപ്‌കിനേക്കാള്‍ മെന്‍സ്‌ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷിതവും സൗകര്യ പ്രദവുമാണ്. കൂടാതെ മെന്‍സ്‌ട്രല്‍ കപ്പുകള്‍ പരിസ്ഥിതി സൗഹൃദവും സാനിറ്ററി നാപ്‌കിനേക്കാള്‍ ചിലവ് കുറഞ്ഞതുമാണ്.
പ്രധാനമന്ത്രിയുടെ സൻസദ് ആദർശ് ഗ്രാമ യോജന (സാഗി) പദ്ധതിയിലേക്ക് ഹൈബി ഈഡൻ എം.പി. നിർദേശിച്ചത് കുമ്പളങ്ങി പഞ്ചായത്തിനെയാണ്. സാഗിയിൽ ഉൾപ്പെടുത്തിയാണ് ‘അവൾക്കായ്’ പദ്ധതി നടപ്പാക്കിയത്. കുമ്പളങ്ങിയിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പഞ്ചായത്തിനെ നാപ്‌കിൻ വിമുക്‌ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിനെ പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സാഗി പദ്ധതി കുമ്പളങ്ങിയുടെ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി, ഉപജീവനമാര്‍ഗം മുതലായ വിവിധ മേഖലകളിലൂടെ ഗ്രാമത്തിന്‍റെ സംയോജിത വികസനം ലക്ഷ്യമിട്ടാണ് സാഗി പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ സംയോജന സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി, നിര്‍ദേശിക്കപ്പെട്ട ഗ്രാമത്തെ എല്ലാ മേഖലകളിലും ഒരു മാതൃകാ ഗ്രാമം ആയി മാറ്റുന്നതിനുള്ള പരിശ്രമങ്ങളാണ് നടപ്പിലാക്കുന്നത്.
മാലിന്യ സംസ്‌കാരണത്തിന്‍റെ ഭാഗമായി 17 വാര്‍ഡിലെയും ഹരിത കര്‍മ്മ സേനയ്ക്ക് ട്രൈസൈക്കിളുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും 17 വാര്‍ഡുകളിലും നല്‍കുന്ന മിനി എം.സി.എഫ് ( മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ) കളുടെ താക്കോല്‍ ദാനവും, എസ് സി വിഭാഗത്തില്‍ പെട്ട 12 വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്തിന്‍റെ എസ് സി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ലാപ് ടോപ്പുകളുടെ വിതരണവും ചടങ്ങില്‍ നടന്നു.
ALSO READ:സ്‌കിൻ മൈക്രോബയോം : ചര്‍മത്തിന് തിളക്കമേകി പരിപാലിക്കുന്ന കാവല്‍ക്കാര്‍