എറണാകുളം: മറൈൻ ഡ്രൈവിലെ മുഴുവൻ അനധികൃത കച്ചവടക്കാരെയും ഉടൻ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി. കൊച്ചി കോർപ്പറേഷനാണ് കോടതി നിർദേശം നൽകിയത്. നഗരത്തിലെ തിരക്കേറിയ പൊതു ഇടമായ മറൈൻ ഡ്രൈവിൽ വഴിയോര കച്ചവടം അനുവദിക്കരുതെന്നാണ് കോടതി വ്യക്തമാക്കിയത്. മറൈൻ ഡ്രൈവ് നടപ്പാതയിലെ പൊട്ടിപ്പൊളിഞ്ഞ ടൈലുകള്‍ മാറ്റി സ്ഥാപിക്കണം. കത്താത്ത വഴിവിളക്കുകള്‍ പുന:സ്ഥാപിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകൻ നൽകിയ പൊതു താല്‍പ്പര്യ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ ഇടപെടൽ. നിർദ്ദേശങ്ങൾ നടപ്പിലാക്കി ആറാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി കൊച്ചി കോർപ്പറേഷനോട് ആവശ്യപ്പെട്ടു.
മറൈന്‍ ഡ്രൈവിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് - മറൈന്‍ ഡ്രൈവിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി കോര്‍പ്പറേഷനോടാണ് അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
![മറൈന്‍ ഡ്രൈവിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4134028-850-4134028-1565779597148.jpg?imwidth=3840)