ETV Bharat / state

Idukki CPM Offices Construction ഇടുക്കിയിലെ സിപിഎം ഓഫിസുകളുടെ നിർമാണം നിർത്തിവയ്ക്കണം; കലക്‌ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം - Stopped CPM Offices construction Idukki

Kerala High Court Stopped CPM Offices Construction ഇടുക്കിയിലെ ബൈസൻവാലിയിലും ശാന്തൻപാറയിലുമുള്ള സിപിഎം ഓഫിസുകളുടെ നിർമാണം നിർത്താന്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്

Stopped CPM Offices construction  ഇടുക്കിയിലെ സിപിഎം ഓഫിസുകളുടെ നിർമാണം നിർത്തണം  സിപിഎം ഓഫിസുകളുടെ നിർമാണം നിര്‍ത്തണം  കലക്‌ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം  Stopped CPM Offices construction Idukki
Stopped CPM Offices construction Idukki
author img

By ETV Bharat Kerala Team

Published : Aug 22, 2023, 4:21 PM IST

Updated : Aug 22, 2023, 8:45 PM IST

എറണാകുളം: ഇടുക്കി ജില്ലയിലെ ബൈസൻവാലിയിലും ശാന്തൻപാറയിലും സിപിഎം നിര്‍മിക്കുന്ന ഓഫിസുകളുടെ നിർമാണം അടിയന്തരമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം(Stopped CPM Offices construction). ജില്ല കലക്‌ടറോടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം നിർദേശിച്ചത് (High court order to collector). നിർമാണ പ്രവർത്തനങ്ങൾ തടയാൻ ആവശ്യമെങ്കിൽ കലക്‌ടർക്ക് പൊലീസ് സംരക്ഷണം തേടാമെന്നും ഹൈക്കോടതി ഉത്തരവില്‍ (High court order) പറയുന്നു.

ആവശ്യമായ സംരക്ഷണം നൽകാൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മൂന്നാർ വിഷയങ്ങൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്‍റേതാണ് നടപടി. നിർമാണം പൂർത്തീകരിച്ചെങ്കിൽ നമ്പറോ ഒക്കുപ്പൻസിയോ നൽകരുതെന്ന് പഞ്ചായത്തുകൾക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഭൂപതിവ് ചട്ടപ്രകാരം ശാന്തൻപാറ ഉൾപ്പെടെയുള്ള ഏഴ് വില്ലേജുകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്‍റെ നിരാക്ഷേപ പത്രം അഥവാ എൻഒസി വേണം. എന്നാൽ എൻഒസി ഇല്ലാതെയാണ് സിപിഎം പാർട്ടി ഓഫിസുകളുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.

കൂടാതെ മൂന്നും അതിൽ കൂടുതൽ നിലകളുള്ള കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് നേരത്തെ ഹൈക്കോടതിയും വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം, പാർട്ടി ഓഫിസുകളുടെ നിർമാണ പ്രവർത്തനങ്ങൾ മുൻപ് സ്റ്റോപ്പ് മെമോ നൽകിയിരുന്നുവെങ്കിലും ഇത് അവഗണിച്ചുകൊണ്ട് കെട്ടിട നിർമാണം നടത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ ഇടപെട്ടത്.

കോണ്‍ഗ്രസ് ആരോപണത്തില്‍ മറുപടിയുമായി സിപിഎം: ശാന്തൻപാറയിലെ സിപിഎം ഓഫിസ്‌ 48 വർഷമായി പ്രവർത്തിക്കുന്നത്‌ നിയമപരമായാണെന്ന് വാദവുമായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വർഗീസ്‌ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ശാന്തൻപാറയിലെ സിപിഎം ഏരിയ കമ്മറ്റി ഓഫിസ്‌ പ്രവർത്തിക്കുന്നത്‌ ഭൂപതിവ്‌ ചട്ടം ലംഘിച്ചാണെന്നുള്ള കോൺഗ്രസിന്‍റെ ആരോപണത്തിന് മറുപടിയായാണ് സിവി വർഗീസ് പ്രതികരണം നടത്തിയത്.

ജില്ലയിലെ സിപിഎം ഓഫിസുകൾക്കെതിരെ വലതുപക്ഷ മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുകയാണെന്നും സിവി വർഗീസ് ആരോപിച്ചു. ഇടുക്കിയിലെ കോൺഗ്രസ്‌ ഓഫിസുകൾ മിക്കവയും നിയമപരമായി അല്ലെന്നും കുടിയേറ്റ കാലഘട്ടത്ത് സ്ഥാപിച്ചവയാണ് അവയെന്നും സിവി വർഗീസ്‌ പറയുന്നു. ഇതിൽ ഡിസിസി ഓഫിസും ഉൾപ്പെടുമെന്നും അദ്ദേഹം പറയുന്നു. സിപിഎമ്മിന്‍റെ ഇത്തരം ചോദ്യങ്ങൾക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയില്ലെന്നും സിപിഎം ജില്ല സെക്രട്ടറി പറഞ്ഞു.

READ MORE | idukki cpm office congress allegation 'എല്ലാം നിയമപരം', കോൺഗ്രസ് ആരോപണങ്ങൾ തള്ളി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി

ശാന്തൻപാറയിലെ കോൺഗ്രസ് ഓഫിസ് സ്ഥലം ഉടമയിൽ നിന്നും തട്ടിയെടുത്തതാണെന്നും ഡിസിസി ഓഫിസുൾപ്പെടെ പൊളിക്കേണ്ടി വരുമെന്നും സിപിഎം ആരോപിക്കുന്നു. കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്‍റെ ചിന്നക്കനാലിലെ റിസോർട്ട്‌ നിർമിച്ചിരിക്കുന്നത്‌ ഭൂപതിവ്‌ നിയമങ്ങൾ തെറ്റിച്ചാണെന്ന ആരോപണവുമായി സിപിഎം രംഗത്തുവന്നതോടെയാണ് ഇരുപക്ഷവും ആരോപണ പ്രത്യാരോപണങ്ങൾക്ക് തുടക്കമിട്ടത്. സിപിഎമ്മിന്‍റെ പുതിയ ഓഫിസ്‌ നിർമിക്കുന്നത്‌ ചട്ടലംഘനത്തോടെയാണെന്നും റവന്യു വകുപ്പിന്‍റെ അനുമതിയില്ലാതെയാണ് എന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.

Last Updated : Aug 22, 2023, 8:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.