ETV Bharat / state

മാര്‍തോമ ചെറിയപള്ളി; മതമൈത്രി സംരക്ഷണ സമിതി ഉപവാസ സമരം നടത്തി - hunger strike for kothamangalam Marthoma church

ബഹുജന പിന്തുണയോടെ നടന്ന ഉപവാസ സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും വിവിധ മത സാമുദായിക നേതാക്കളും പങ്കെടുത്തു.

മാര്‍തോമ ചെറിയപള്ളി
author img

By

Published : Nov 1, 2019, 9:06 PM IST

Updated : Nov 1, 2019, 10:10 PM IST

എറണാകുളം: സുപ്രീംകോടതി വിധിയുടെ മറവിൽ കോതമംഗലം മാര്‍തോമ ചെറിയപള്ളിക്കെതിരെ ഒരു വിഭാഗം നടത്തുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. നാനാജാതിമതസ്ഥരുടെ അഭയകേന്ദ്രമായ കോതമംഗലം ചെറിയപള്ളിയും മുത്തപ്പന്‍റെ കബറിടവും കയ്യേറാൻ നടത്തുന്ന ശ്രമങ്ങളെ തടഞ്ഞ് കോതമംഗലത്ത് സമാധാനാന്തരീക്ഷം നിലനിർത്തണം എന്ന് ആവശ്യപ്പെട്ടാണ് ചെറിയ പള്ളിത്താഴത്ത് ഉപവാസ സമരം സംഘടിപ്പിച്ചത്. ബഹുജന പിന്തുണയോടെ നടന്ന ഉപവാസ സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും വിവിധ മത സാമുദായിക നേതാക്കളും പങ്കെടുത്തു.

മാര്‍തോമ ചെറിയപള്ളി; മതമൈത്രി സംരക്ഷണ സമിതി ഉപവാസ സമരം നടത്തി

ഉപവാസസമരം കോതമംഗലം ടൗൺ ജുമാ മസ്‌ജിദ് ഇമാം അബ്‌ദുൽ സലാം അൽഖാസിമി ഉദ്ഘാടനം ചെയ്‌തു. കോതമംഗലം നിവാസികളെ സംബന്ധിച്ചിടത്തോളം മാര്‍തോമ ചെറിയ പള്ളിയിൽ നിലവിലെ സ്ഥിതി തുടരണമെന്നും നാനാജാതിമതസ്ഥരുടെ അഭയകേന്ദ്രമായ ചെറിയ പള്ളിയെ സംരക്ഷിക്കണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ ഇമാം പറഞ്ഞു. വിശ്വാസികൾക്ക് അവരുടെ വിശ്വാസം കാത്തുസംരക്ഷിക്കാൻ അവസരം ഉണ്ടാകണമെന്നും പള്ളി സംരക്ഷിക്കേണ്ടത് നാടിന്‍റെ ആവശ്യമാണെന്നും സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു.

Intro:Body:kothamangalam

കോതമംഗലം - സുപ്രീം കോടതി വിധിയുടെ മറവിൽ കോതമംഗലം മാർതോമ ചെറിയപള്ളി ക്കെതിരെ ഒരു വിഭാഗം നടത്തുന്ന കുത്സിത പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി.

നാനാജാതിമതസ്ഥരുടെ അഭയകേന്ദ്രമായ കോതമംഗലം ചെറിയപള്ളി യും മുത്തപ്പൻറെ കബറിടവും കയ്യേറാൻ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളെ തടഞ്ഞ് കോതമംഗലത്ത് സമാധാനാന്തരീക്ഷം നിലനിർത്തണം എന്ന് ആവശ്യപ്പെട്ടാണ് ചെറിയ പള്ളിത്താഴത്ത് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചത്. ബഹുജന പിന്തുണയോടെ നടന്ന ഉപവാസ സമരത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും, വിവിധ മത, സാമുദായിക നേതാക്കളും, ജനപ്രതിനിധികളും അണിനിരന്ന ഉപവാസസമരം കോതമംഗലം ടൗൺ ജുമാ മസ്ജിദ് ഇമാം അബ്ദുൽ സലാം അൽഖാസിമി ഉദ്ഘാടനം ചെയ്തു. കോതമംഗലം നിവാസികളെ സംബന്ധിച്ചിടത്തോളം മാർതോമ ചെറിയ പള്ളിയിൽ നിലവിലെ സ്ഥിതി തുടരണമെന്നും നാനാജാതിമതസ്ഥരുടെ അഭയകേന്ദ്രമായ ചെറിയ പള്ളിയെ സംരക്ഷിക്കണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ ഇമാം പറഞ്ഞു.

ഉദ്ഘാടന പ്രസംഗം - അബ്ദുൽ സലാം അൽ ഖാസിമി (ഇമാം, കോതമംഗലം ടൗൺ ജുമാ മസ്ജിദ് )

കോതമംഗലത്തെ സൂര്യ തേജസ്സായി നിലനിൽക്കുന്ന മാർതോമ ചെറിയ പള്ളിയിൽ ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികൾക്കും അവരുടെ വിശ്വാസം കാത്തുസംരക്ഷിക്കാൻ അവസരം ഉണ്ടാകണം എന്നും മതമൈത്രിയുടെ പ്രതീകമായ ഈ പള്ളി സംരക്ഷിക്കേണ്ടത് നാടിൻറെ ആവശ്യമാണെന്നും ഉള്ള മുദ്രാവാക്യം ഉയർത്തിക്കാട്ടുന്നതിനു മാണ് മത മൈത്രി സംരക്ഷണസമിതി കോതമംഗലത്ത് ഉപവാസ സമരം സംഘടിപ്പിച്ചതെന്ന് സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു.

ബൈറ്റ് - അഡ്വക്കേറ്റ് മാത്യു ജോസഫ് (കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ഭാരവാഹി)
Conclusion:kthamangalam
Last Updated : Nov 1, 2019, 10:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.