ETV Bharat / state

കൊച്ചിയിലെ രാത്രി നടത്തത്തിൽ വൻ വനിതാ പങ്കാളിത്തം - രാത്രി നടത്തം

കൊച്ചിയിലെ എല്ലാ സമാപന കേന്ദ്രങ്ങളിലും മെഴുകുതിരി തെളിയിച്ച് സ്‌ത്രീകൾ നിർഭയയെ അനുസ്‌മരിച്ചു.

കൊച്ചിയിലെ രാത്രി നടത്തം  night walk in kochi  കൊച്ചി എറണാകുളം  kochi ernakulam  രാത്രി നടത്തം  night walk
കൊച്ചിയിലെ രാത്രി നടത്തത്തിൽ വൻ വനിതാ പങ്കാളിത്തം
author img

By

Published : Dec 30, 2019, 10:13 AM IST

Updated : Dec 30, 2019, 11:22 AM IST

എറണാകുളം: കൊച്ചിയിൽ സംഘടിപ്പിച്ച രാത്രി നടത്തം പരിപാടിയിൽ വൻ വനിതാ പങ്കാളിത്തം. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് നിർഭയദിനത്തിൽ സംസ്ഥാന വ്യാപകമായി 'പൊതു ഇടം എന്‍റേതും' എന്ന സന്ദേശവുമായി രാത്രി നടത്തം സംഘടിപ്പിച്ചത്. എറണാകുളം ജില്ലയിൽ 43 കേന്ദ്രങ്ങളിൽ നിന്നാണ് രാത്രി നടത്തം നടന്നത്. 17 കേന്ദ്രങ്ങളിൽ സമാപന പരിപാടി സംഘടിപ്പിച്ചു.

കൊച്ചിയിലെ രാത്രി നടത്തത്തിൽ വൻ വനിതാ പങ്കാളിത്തം

കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്‌തമാക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങളാണെന്നും സാമൂഹ്യനീതി വകുപ്പ് തന്നെ ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് സന്തോഷകരമാണെന്നും എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടന്ന സമാപന പരിപാടിയിൽ അസിസ്റ്റന്‍റ് കലക്‌ടർ മാധവിക്കുട്ടി പറഞ്ഞു. എല്ലാ സമാപന കേന്ദ്രങ്ങളിലും മെഴുകുതിരി തെളിയിച്ച് സ്‌ത്രീകൾ നിർഭയയെ അനുസ്‌മരിച്ചു.

രാത്രിസമയങ്ങളിലും സ്‌ത്രീകൾക്ക് നിർഭയമായി യാത്ര ചെയ്യാനുള്ള അവസരം സൃഷ്‌ടിക്കുകയാണ് രാത്രി നടത്തം പരിപാടിയുടെ ലക്ഷ്യമെന്നും പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. ഉറക്കെ സംസാരിച്ചും പൊട്ടിചിരിച്ചും കൊച്ചിയുടെ തെരുവുകൾ ആഘോഷമാക്കിയാണ് രാത്രി പതിനൊന്ന് മണിക്ക് ശേഷം സംഘടിപ്പിച്ച രാത്രി നടത്തിൽ സ്‌ത്രീകൾ പങ്കാളികളായത്. ഒരോ കേന്ദ്രങ്ങളിലും 25 പേർ പങ്കെടുക്കാനാണ് നിർദേശം നൽകിയിരുന്നതെങ്കിലും പെൺകുട്ടികൾ ഉൾപ്പെടെ കൂടുതൽ പേരാണ് ഒരോ കേന്ദ്രത്തിലും എത്തിയത്.

Intro:Body:നിർഭയദിനത്തിൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ, സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പൊതു ഇടം എന്റേതും മെന്ന സന്ദേശവുമായി സംഘടിപ്പിച്ച രാത്രി നടത്തം പരിപാടിയിൽ കൊച്ചിയിൽ വൻ വനിതാ പങ്കാളിത്തം. എറണാകുളം ജില്ലയിൽ നാല്പത്തിമൂന്ന് കേന്ദ്രങ്ങളിൽ നിന്നാണ് രാത്രി നടത്തം ആരംഭിച്ചത്. പതിനേഴ് കേന്ദ്രങ്ങളിൽ സമാപന പരിപാടിയും സംഘടിപ്പിച്ചു. സമാപന കേന്ദ്രങ്ങളിൽ മെഴുകുതിരിതെളിച്ച് സ്ത്രീകൾ നിർഭയയെ അനുസ്മരിച്ചു. കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുന്നതാണ് ഈ പ്രവർത്തനമെന്ന് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ രാത്രി നടത്തത്തിന്റെ സമാപന പരിപാടിയിൽ പങ്കെടുത്ത അസിസ്റ്റന്റ് കളക്ടർ മാധവിക്കുട്ടി പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് തന്നെ ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് സന്തോഷകരമാണെന്നും അവർ പറഞ്ഞു. രാത്രിസമയങ്ങളിലും സ്ത്രീകൾക്ക് നിർഭയമായി യാത്ര ചെയ്യാനുള്ള അവസരം സൃഷ്ടിക്കുകയാണ് രാത്രി നടത്തം പരിപാടിയുടെ ലക്ഷ്യമെന്നും പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. ഉറക്കെ സംസാരിച്ചും പൊട്ടിചിരിച്ചും കൊച്ചിയുടെ തെരുവുകൾ ആഘോഷമാക്കിയാണ് രാത്രി പതിനൊന്ന് മണിക്ക് ശേഷം സംഘടിപ്പിച്ച രാത്രി നടത്തിൽ സ്ത്രീകൾ പങ്കാളികളായത്. ഒരോ കേന്ദ്രങ്ങളിലും ഇരുപത്തിയഞ്ച് പേർ പങ്കെടുക്കാനാണ് നിർദേശം നൽകിയിരുന്നതെങ്കിലും പെൺകുട്ടികൾ ഉൾപ്പയാ കൂടുതൽ പേരാണ് ഒരോ കേന്ദ്രത്തിലും എത്തിയത്.

Etv Bharat
Kochi
Conclusion:
Last Updated : Dec 30, 2019, 11:22 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.