എറണാകുളം: എൽദോസ് കുന്നപ്പിള്ളിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടിയന്തരമായി ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. നാളെ തന്നെ പ്രോസിക്യൂഷൻ സമർപ്പിച്ച സിഡിയടക്കം ഹാജാരാക്കണം. രേഖകൾ ഹൈക്കോടതിയിൽ എത്തി എന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്‌ജി ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർദേശിച്ചു.
ALSO READ:'സുധാകരന്‍റെ പ്രസ്‌താവന ക്ഷീണമുണ്ടാക്കി'; തിരുത്തല്‍ ആവശ്യപ്പെട്ട് കെ മുരളീധരന്‍
തനിക്കെതിരെ പരാതി നൽകിയ യുവതി 49 കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എൽദോസ് അറിയിച്ചു. അക്കാര്യം പരിശോധിക്കാം എന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തെ പ്രോസിക്യൂഷൻ എതിർത്തു. പരാതിക്കാരിയും എൽദോസും തമ്മിലുള്ള വാട്‌സ്‌ആപ്പ് ചാറ്റുകൾ പരിശോധിക്കുമെന്നും കോടതി പറഞ്ഞു.