ETV Bharat / state

നടി ആക്രമിക്കപ്പെട്ട കേസ്, അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും - ഹൈക്കോടതി

കേസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. കുറ്റപത്രത്തിന്‍റെ പകർപ്പ് അതിജീവിതക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്

High Court  actress attack case  plea in actress attack case  നടി ആക്രമിക്കപ്പെട്ട കേസ്  അതിജീവിതയുടെ ഹർജി  ഹൈക്കോടതി  അതിജീവിത
നടി ആക്രമിക്കപ്പെട്ട കേസ്, അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
author img

By

Published : Aug 19, 2022, 8:48 AM IST

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തിന്‍റെ പകർപ്പ് ലഭിച്ചില്ലെന്ന് അതിജീവിത കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ കോടതി അതിജീവിതയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനക്ക് അയക്കാൻ അനുമതി നിഷേധിച്ചു എന്നും വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നുമായിരുന്നു അതിജീവിതയുടെ ആരോപണം. അതിനിടെ കേസിന്‍റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയും ഹൈക്കോടതിയുടെ മറ്റൊരു സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.

എന്നാൽ ഈ കേസ് മറ്റൊരു അഡ്‌മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്‌തത്. ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹർജിയിലുണ്ട്.

Also Read നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാർഡിന്‍റെ ക്ലോൺഡ് കോപ്പിയും മിറർ ഇമേജും സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് അനുമതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.