ETV Bharat / state

ഐഎസ്ആർഒ ചാരക്കേസ് : പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ സിബിഐ നിലപാട് തേടി ഹൈക്കോടതി

ഐ.എസ്.ആർ.ഒ ചാരക്കേസിലെ പ്രതികളായ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ സിബിഐയുടെ നിലപാട് തേടിയ ഹൈക്കോടതി അടുത്തയാഴ്‌ച കേസ് വീണ്ടും പരിഗണിക്കും

ISRO conspiracy case  High Court seeks CBI stand ISRO conspiracy  ISRO conspiracy case  ഐഎസ്ആർഒ ചാരക്കേസ്  സിബിഐ നിലപാട് തേടി ഹൈക്കോടതി  ഹൈക്കോടതി  മുന്‍കൂര്‍ ജാമ്യ ഹര്‍ജി  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
ഐഎസ്ആർഒ ചാരക്കേസില്‍ സിബിഐ നിലപാട് തേടി ഹൈക്കോടതി
author img

By

Published : Dec 15, 2022, 2:04 PM IST

എറണാകുളം : ഐ.എസ്.ആർ.ഒ ചാരക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യ ഹർജികളിൽ സിബിഐ നിലപാട് തേടി ഹൈക്കോടതി. പ്രതികളായ മുൻ ഐ.ബി ഉദ്യോഗസ്ഥൻ ആർ.ബി ശ്രീകുമാർ ,സിബി മാത്യൂസ് എന്നിവരുടെ ഹര്‍ജികളിലാണ് ഹൈക്കോടതി നിലപാട് തേടിയത്. ഇരുവരും സമര്‍പ്പിച്ച ഹര്‍ജി കോടതി അടുത്ത ആഴ്‌ച പരിഗണിക്കും.

സുപ്രീംകോടതിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചതോടെ ജാമ്യം റദ്ദാക്കുകയും ഹൈക്കോടതിയെ തന്നെ സമീപിക്കാന്‍ ഉത്തരവിടുകയുമായിരുന്നു.

also read:ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി 15ന് പരിഗണിക്കും

മുന്‍കൂര്‍ ജാമ്യ ഹർജികളിൽ ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുംവരെ അറസ്റ്റ് നടപടികളിലേക്ക് കടക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.